1 GBP = 103.87

ഊരിപ്പിടിച്ച വാളുമായി പോലീസിനെയും വിറപ്പിച്ച് ബാസിൽഡൺ തെരുവിൽ ഗുണ്ടാവിളയാട്ടം; നോർത്ത് ലണ്ടനിൽ കത്തിക്കുത്താക്രമണത്തിൽ ഒരാൾക്ക് പരിക്ക്; സസ്സെക്‌സിൽ പരിക്കേറ്റത് രണ്ടു പേർക്ക്

ഊരിപ്പിടിച്ച വാളുമായി പോലീസിനെയും വിറപ്പിച്ച് ബാസിൽഡൺ തെരുവിൽ ഗുണ്ടാവിളയാട്ടം; നോർത്ത് ലണ്ടനിൽ കത്തിക്കുത്താക്രമണത്തിൽ ഒരാൾക്ക് പരിക്ക്; സസ്സെക്‌സിൽ പരിക്കേറ്റത് രണ്ടു പേർക്ക്

ലണ്ടൻ: ബ്രിട്ടനുകളിലെ തെരുവുകളിൽ ഗുണ്ടാവിളയാട്ടത്തിന് തടയിടാൻ പോലീസിന് കഴിയുന്നില്ല. ദിനംപ്രതി കത്തിക്കുത്താക്രമങ്ങളിൽ പരിക്കേൽക്കുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും എണ്ണം കൂടി വരികയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച ബിർമിംഗ്ഹാമിൽ മൂന്ന് പേർക്ക് കത്തിക്കുത്താക്രമണങ്ങളിൽ പരിക്കേറ്റു ഗുരുതരവാസ്ഥയിലായതിന് പിന്നാലെയാണ് വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. നോർത്ത് ലണ്ടനിലെ ഹാറിംഗെയിലെ ക്രോച്ച് ഹില്ലിലാണ് മുപ്പതുകാരനായ യുവാവ് കുത്തേറ്റ് ആശുപത്രിയിലായത്. ഇതിന് മുൻപ് വൈകുന്നേരം അഞ്ചര മണിയോടെ സസ്സെക്‌സിലെ ഈസ്റ്റ് ഗ്രിംസ്റ്റഡിലെ സിനിമാ തിയേറ്ററിന് മുന്നിലായി രണ്ടു യുവാക്കൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ ഇവരുടെ നില ഗുരുതരമല്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.

എന്നാൽ ഇന്നലെ ഉച്ചക്ക് രണ്ടരയോടെ എസ്സെക്സിലെ ബാസിൽഡണിൽ ഊരിപ്പിടിച്ച വാളുമായി യുവാവ് ആക്രമണ ഭീഷണി മുഴക്കിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. നീളം കൂടിയ സമുറായ് ടൈപ് വാളുമായാണ് ജനങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി തിരക്കേറിയ തെരുവിൽ നിലയുറപ്പിച്ചത്. അല്പസമയത്തിനകം തന്നെ പോലീസ് എത്തിയതാണ് അപകടമൊഴിവാക്കിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ജനത്തിന് നേരെയാണ് ഇയ്യാളുടെ പരാക്രമം. പോലീസ് എത്തിയപ്പോഴേക്കും അവർക്ക് നേരെയും ഇയാൾ വാൾ വീശി ചീറിയടുത്തിരുന്നു. എന്നാൽ സായുധ പോലീസ് സന്നാഹം ഏറെ പണിപ്പെട്ട് ഇയ്യാളെ കീഴ്‌പെടുത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more