1 GBP = 103.12

ഷാക്ക-ഷക്കീരി ഗോളിൽ സ്വിസ് പടയ്ക്ക് വിജയം, പ്രീക്വാർട്ടർ പ്രതീക്ഷ മങ്ങി സെർബിയ

ഷാക്ക-ഷക്കീരി ഗോളിൽ സ്വിസ് പടയ്ക്ക് വിജയം, പ്രീക്വാർട്ടർ പ്രതീക്ഷ മങ്ങി സെർബിയ

കലിനിൻഗ്രാഡ്: ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സ്വിറ്റ്‌സർലൻഡിന് തകർപ്പൻ ജയം. അലക്സാണ്ടർ മിട്രോവിച്ചിന്റെ ഗോളിൽ അ‌ഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ സെർബിയയെ 51-ാം മിനിറ്റിൽ ഗ്രാനിറ്റ്‌ ഷാക്ക നേടിയ ഗോളിലാണ് സ്വിറ്റ്സർലൻഡ് സമനിലയിൽ പിടിച്ചത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ തൊണ്ണൂറാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ഷർദാൻ ഷക്കീരി സ്വിറ്റ്സർലൻഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടി. തോൽവി സെർബിയയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് മേൽ കരിനിഴലായപ്പോൾ അദ്ഭുത ജയം സ്വിറ്റ്സർലൻഡിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more