1 GBP = 103.12

സ്വിറ്റ്​സർലൻഡിൽ വിനോദസഞ്ചാര വിമാനം തകർന്ന്​ 20 മരണം

സ്വിറ്റ്​സർലൻഡിൽ വിനോദസഞ്ചാര വിമാനം തകർന്ന്​ 20 മരണം

ജ​നീ​വ: സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ ആ​ൽ​പ്​​സ്​ പ​ർ​വ​ത​നി​ര​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പ​റ​ക്കു​ക​യാ​യി​രു​ന്ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ 20 യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു ടൂ​റി​സ്​​റ്റ്​ ക​മ്പ​നി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള  ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്തെ വി​മാ​ന​മാ​ണ്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​​യോ​ടെ ത​ക​ർ​ന്നു​വീ​ണ​ത്.

11 പു​രു​ഷ​ന്മാ​രും ഒ​മ്പ​ത്​ സ്​​ത്രീ​ക​ളു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ സ്വി​സ്​ പൊ​ലീ​സ്​ ഞാ​യ​റാ​ഴ്​​ച അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒാ​സ്​​ട്രി​യ​യി​ൽ​നി​ന്നു​ള്ള മൂ​ന്നം​ഗ കു​ടും​ബ​വും ഉ​ൾ​പ്പെ​ടു​ന്നു. കൊ​ല്ല​പ്പെ​ട്ട മ​റ്റു യാ​ത്ര​ക്കാ​രെ​ല്ലാം സ്വി​റ്റ്​​സ​ർ​ല​ൻ​ഡു​കാ​രാ​ണ്. 80 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജ​ർ​മ​ൻ നി​ർ​മി​ത ദ ​ജ​ങ്ക​ർ ജെ.​യു 52 എ​ച്ച്.​ബി ഹോ​ട്ട്​ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ശ​നി​യാ​ഴ്​​ച സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ നി​ഡ്​​വാ​ൾ​ഡി​ലു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ, നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ഇ​വ​രി​ൽ ഒ​രാ​ളെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more