1 GBP = 104.04
breaking news

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

ബേസൽ: സ്വിസ് ഓപ്പൺ വനിതാ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന് (P.V. Sindhu). തായ് ലന്റ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-16, 21-8.

ബേസലിൽ സിന്ധുവിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2019 ൽ തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് കിരീടം സിന്ധു സ്വന്തമാക്കിയതും ബേസലിൽ വെച്ചായിരുന്നു. കൂടാതെ 2022 സീസണിലെ സിന്ധുവിന്റെ രണ്ടാം കിരീട നേട്ടമാണിത്. ജനുവരിയിൽ നടന്ന സയ്ദ് മോഡി ഇന്ത്യ ഇന്റർനാഷണൽ കിരീടവും സിന്ധുവിനായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more