1 GBP = 104.22
breaking news

ബംഗളൂരുവില്‍ അമ്മ മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു

ബംഗളൂരുവില്‍ അമ്മ മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു

ബംഗളൂരുവില്‍ ഒന്‍പതുവയസ്സുകാരിയെ അമ്മ മൂന്ന് നിലകെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ഞയറാഴ്ച ഉച്ചയ്ക്ക ശേഷം 3.30 ഓടെയാണ് സംഭവം. ജെപി നഗര്‍ സ്വദേശിയായ അഷിക സര്‍ക്കാര്‍ എന്ന ശ്രേയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാവ് സ്വാതി സര്‍ക്കാരിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗാള്‍ സ്വദേശികളാണ് ശ്രേയയും മാതാവ് സ്വാതിയും. ഒരു വര്‍ഷമായി ജെപി നഗറിലാണ് താമസം. ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു. താഴെവീണ കുട്ടിയെ ഇവിടെ നിന്ന് എടുത്തുകൊണ്ട് പോയ ശേഷം വീണ്ടും മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. അയല്‍ക്കാര്‍ കുട്ടിയെ എടുത്തുകൊണ്ടുപോകുമ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം വരുന്നതിനെ കുറിച്ച് ചോദിച്ചെങ്കിലും സ്വാതി അവരോട് തട്ടിക്കയറുകയായിരുന്നു.

സംഭവശേഷം അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച സ്വാതിയെ നാട്ടുകാര്‍ വൈദ്യുത തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു. ബിസിനസ്സ് അനലിസ്റ്റായ കഞ്ചന്‍ സര്‍ക്കാരിന്റെ ഭാര്യയാണ് സ്വാതി. മകള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും അധ്യാപികയായിരുന്ന സ്വാതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സ്വാതി. ഇതിന് മുന്‍പും ഇവര്‍ കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിയാന്‍ ശ്രമിച്ചിട്ടുണ്ട

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more