1 GBP = 94.99

ലണ്ടനിലെ ഈസ്റ്റ്ഹാമിൽ നിന്നും MAUK യുടെ അഭിമാന താരങ്ങൾ സ്വരൂപ് മേനോനും ശ്രേയ മേനോനും യുക്മ സാംസ്കാരിക വേദി ‘Let’s Break It Together’ ലൈവ് ഷോയിൽ നാളെ 30/07/2020, വ്യാഴം 5 PM ന് എത്തുന്നു!

ലണ്ടനിലെ ഈസ്റ്റ്ഹാമിൽ നിന്നും MAUK യുടെ അഭിമാന താരങ്ങൾ സ്വരൂപ് മേനോനും ശ്രേയ മേനോനും യുക്മ സാംസ്കാരിക വേദി ‘Let’s Break It Together’ ലൈവ് ഷോയിൽ നാളെ 30/07/2020, വ്യാഴം 5 PM ന് എത്തുന്നു!

കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക്
മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ‘LET’S BREAK IT TOGETHER’ ൽ ജൂലൈ 30 വ്യാഴം
5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷക മനസ്സുകൾ കീഴടക്കുവാൻ എത്തുന്നത് ലണ്ടനിലെ ഈസ്റ്റ്ഹാമിൽ നിന്നുള്ള സഹോദരങ്ങൾ സ്വരൂപ് മേനോനും ശ്രേയ മേനോനുമാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ ‘Let’s Break It Together’ ൽ സാന്ദ്ര സംഗീതത്തിന്റെ മനോഹര മുഹൂർത്തങ്ങ ളൊരുക്കാൻ എത്തുന്ന സ്വരൂപ് (വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രിയപ്പെട്ട നന്ദു) അക്ഷരാർത്ഥത്തിൽ തന്നെ ഒരു സകലകലാ വല്ലഭനാണ്. 4 വയസ്സ് മുതൽ ലണ്ടനിലെ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുവാൻ തുടങ്ങിയ സ്വരൂപ് ഇതിനോടകം വലുതും ചെറുതുമായി നൂറ് കണക്കിന് വേദികളിൽ പെർഫോം ചെയ്ത് കഴിഞ്ഞു. വളരെ ചെറുപ്പം മുതൽ സംഗീതം പഠിക്കുവാൻ തുടങ്ങിയ സ്വരൂപ് കർണാട്ടിക് മ്യൂസിക്, കീബോർഡ്, മൃദംഗം, ചെണ്ട എന്നിവയിൽ പരിശീലനം തുടരുന്നു. ഈ അടുത്ത കാലത്ത് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച സ്വരൂപ് തന്റെ കലാ പ്രകടനങ്ങളിലൂടെ ലണ്ടൻ മലയാളികൾക്ക് സുപരിചിതനാണ്. നല്ലൊരു ഗായകനായ സ്വരൂപ് വാദ്യോപകരണങ്ങളായ കീബോർഡ്, മൃദംഗം, ചെണ്ട എന്നിവ അതീവ ഹൃദ്യമായി വായിക്കുകയും ചെയ്യുന്നു. 2012, 2013 വർഷങ്ങളിൽ ഏഷ്യാനെറ്റ് നടത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റിൽ ഫൈനലിസ്റ്റായിരുന്നു ഈ 13 വയസ്സ്കാരൻ. സ്കൂൾ പഠനവും സംഗീത പഠനവും ഒക്കെയായി ഏറെ തിരക്കാണെങ്കിലും ബ്രൌൺ ബെൽറ്റ് നേടി കരാട്ടെ പരിശീലനം തുടരുന്ന ഒരു കായിക പ്രേമി കൂടിയാണ് സ്വരൂപ് .

ലൈവ് ഷോയിൽ സ്വരൂപിന് കൂട്ടായി എത്തുന്ന സഹോദരി ശ്രേയ മേനോൻ സ്വരൂപിനെ പോലെ ഒരു തികഞ്ഞ കലാകാരിയാണ്. 9 വയസ്സ്കാരിയായ ശ്രേയ സ്വരൂപിനൊപ്പവും അല്ലാതെയും നിരവധി വേദികളിൽ ഇതിനോടകം പെർഫോം ചെയ്തിട്ടുണ്ട്. നല്ലൊരു ഗായികയും നർത്തകിയുമായ ശ്രേയ സംഗീതത്തിലും ഭരതനാട്യത്തിലും പരിശീലനം തുടരുകയാണ്. പഠനവും പാട്ടും നൃത്തവുമൊക്കെയായി ഏറെ തിരക്ക് പിടിച്ച ജീവിതമാണെങ്കിലും കരാട്ടെ പരിശീലനം തുടരുന്ന ശ്രേയ ഇതിനോടകം ബ്ളൂ ബെൽറ്റ് കരസ്ഥമാക്കി കഴിഞ്ഞു.

‘LET’S BREAK IT TOGETHER’ ലൈവ് ഷോയിൽ കലയുടെ വർണ്ണരാജികൾ തീർക്കാനെത്തുന്ന ഈ സഹോദരങ്ങൾ ലണ്ടൻ ഈസ്റ്റ്ഹാമിൽ താമസിക്കുന്ന ഷൈജു ഉണ്ണികൃഷ്ണൻ – സൌമ്യ ഷൈജു ദമ്പതികളുടെ മക്കളാണ്. ലണ്ടനിലെ ആദ്യകാല മലയാളി സംഘടനയായ MAUK ലെ സജീവാംഗങ്ങളാണ് ഷൈജു ഉണ്ണികൃഷ്ണനും കുടുംബവും.

പ്രേക്ഷകർക്ക് സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ ഒരുക്കാനെത്തുന്ന സ്വരൂപിനും ശ്രേയക്കും പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ 30/07/2020 വ്യാഴം 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
‘LET’S BREAK IT TOGETHER’ ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more