1 GBP = 103.75

‘അണ്ണാ, ജീവിക്കാന്‍ വേണ്ടി വരുന്നതാ..’പുലിമുരുകന്‍ പേടിയില്‍ ബിജു മേനോന്റെ സ്വര്‍ണ കടുവ

‘അണ്ണാ, ജീവിക്കാന്‍ വേണ്ടി വരുന്നതാ..’പുലിമുരുകന്‍ പേടിയില്‍ ബിജു മേനോന്റെ സ്വര്‍ണ കടുവ

രസകരമായ പോസ്റ്ററുമായി ബിജു മേനോന്‍ നായകനായെത്തുന്ന സ്വര്‍ണ കടുവ. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകനുമായി ഏറ്റുമുട്ടാനില്ലെന്നാണ് പോസ്റ്ററില്‍ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

‘അണ്ണാ.. അണ്ണനെ തോപ്പിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല… ജീവിക്കാന്‍ വേണ്ടി വരുന്നത്…’പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം നവംബര്‍ നാലിന് റിലീസ് ചെയ്യും. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ, പൂജിത എന്നിവരാണു നായികമാര്‍. ഇന്നസെന്റ്്, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, അഞ്ചു അരവിന്ദ്, കോട്ടയം നസീര്‍, ബൈജു, നസീര്‍ സംക്രാന്തി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജോബ് വി.ഉമ്മര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന ബാബു ജനാര്‍ദ്ദനനാണ്.

മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് ജോസ് തോമസ് സ്വര്‍ണ കടുവയുമായി എത്തുന്നത്. രതീഷ് വേഗയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പിള്ളയും പശ്ചാത്തല സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more