1 GBP = 104.01

സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ​െഎ.ടി വകുപ്പ്​ സെക്രട്ടറി എം. ശിവശങ്കറോട്​ വിശദീകരണം തേടും.

സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ​െഎ.ടി വകുപ്പ്​ സെക്രട്ടറി എം. ശിവശങ്കറോട്​ വിശദീകരണം തേടും.

തിരുവനന്തപുരം: യു.എ.ഇ കാൺസുലേറ്റി​​െൻറ ഡി​പ്ലോമാറ്റിക്​ ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ​െഎ.ടി വകുപ്പ്​ സെക്രട്ടറി എം. ശിവശങ്കറോട്​ വിശദീകരണം തേടും. കോൺസുലേറ്റിൽ നിന്ന്​ പുറത്താക്കിയ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ചതിലും സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുമാണ്​ വിശദീകരണം തേടുക. 

സ്വപ്​നയുടെ നിയമനത്തെക്കുറിച്ച്​ അറിയില്ലെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അ​വ​ർ നി​യ​മി​ത​യാ​യ​ത്​ ഏ​ത്​ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന്​ കൃ​ത്യ​മാ​യി അ​റി​യി​ല്ല. അ​തി​ലെ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കാ​ൻ നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ പ്ര​തി​ക​രി​ച്ചിരുന്നു. സ്വ​പ്ന സു​രേ​ഷി​ന് എ​ങ്ങ​നെ ഐ.​ടി വ​കു​പ്പി​ൽ ജോ​ലി കി​ട്ടി, ഇ-​മൊ​ബി​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​പ​ണ​വി​ധേ​യ​ ക​മ്പ​നി​യു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ​യെ​ല്ലാം കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നി​ടുന്നു.

സ്വ​പ്ന സു​രേ​ഷി​ന് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി വ്യ​ക്ത​മാ​യ ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്​​റ്റം​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ സ​ന്ദ​ർ​ഭ​ത്തി​ൽ അ​വ​രെ വി​ട്ട​യ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ ഇ​ട​പെ​ട​ലു​ണ്ടാ​െ​യ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന്​ പു​റ​ത്താ​യ ശേ​ഷം സ്വ​പ്ന സു​രേ​ഷി​ന് ഐ.​ടി വ​കു​പ്പി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഓ​പ​റേ​ഷ​ൻസ്​ ഹെ​ഡ് ആ​യി എ​ങ്ങ​നെ ജോ​ലി ല​ഭി​െ​ച്ച​ന്ന​ത് വ്യ​ക്ത​മ​ല്ല. യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്, എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി, ക​സ്​​റ്റം​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത​രു​ടെ പി​ന്തു​ണ​യും സ്വ​പ്ന​ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യി വി​വ​ര​ങ്ങ​ളു​ണ്ട്. സ്വ​പ്ന​യെ പി​ടി​കൂ​ടി​യാ​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. 

ഐ.​ടി സെ​ക്ര​ട്ട​റി എ​ം. ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷി​​​െൻറ ഫ്ലാ​റ്റി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നെ​ന്ന് അ​യ​ൽ​വാ​സി അറിയിച്ചിരുന്നു. സ്വ​പ്ന മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ​ുവ​രെ താ​മ​സി​ച്ച മു​ട​വ​ൻ​മു​ക​ൾ ട്രാ​വ​ൻ​കൂ​ർ റെ​സി​ഡ​ൻ​റ്​​സ്​ ഫ്ലാ​റ്റി​ലാ​യി​രു​ന്നു സെ​ക്ര​ട്ട​റി എ​ത്തി​യി​രു​ന്ന​തെ​ന്ന്​ അ​യ​ൽ​വാ​സി​യും ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more