സക്കറിയ പുത്തന്‍കളം
സ്വാന്‍സി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും വാര്‍ഷിക പൊതുസമ്മേളനവും ഗംഭീരമായി ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ SKCA പ്രസിഡന്റ് തങ്കച്ചന്‍ കനകാലയം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജോ ജോയി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സജി ജോണ്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.

കണക്കുകളും പൊതുയോഗം ഐക്യകണ്ഠമായി പാസാക്കി. പൊതുയോഗത്തില്‍ വച്ച് അടുത്ത കാലയളവിലേക്കുള്ള KCYL ഡയറക്‌റ്റേഴ്സിനെ തിരഞ്ഞെടുത്തു. ബൈജു ജേക്കബ് മെയില്‍ ഡയറക്ടര്‍ ആയും ജോര്‍ശന ഷാജി ഫീമെയില്‍ ഡയറക്ടര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

KCYL ഭാരവാഹികളുമായി തിരഞ്ഞെടുത്ത പ്രസിഡന്റ് മാനുവല്‍ സജി, വൈസ് പ്രസിഡന്റ് ഡിയോണ്‍ പീറ്റര്‍, സെക്രട്ടറി ജ്യോത്സന ജിജോ, ജോയിന്റ് സെക്രട്ടറി ജോയല്‍ ബൈജു, ട്രഷറര്‍ ജോഷ് ബൈജു എന്നിവരെ പൊതുയോഗം അനുമോദിച്ചു. SKCA യുടെ കഴിഞ്ഞ വര്‍ഷത്തെ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി അപ്പോഴിപ്പറമ്പില്‍ കേക്ക് മുറിച്ചു ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. പിന്നീട് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങു തകര്‍ത്തു.

ജോയിന്റ് ട്രഷറര്‍ സജിമോന്‍ സ്റ്റീഫന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സജി മലയ മുണ്ടക്കല്‍ നന്ദിയും പറഞ്ഞു. സെന്റ്. തോമസ് പാരീഷ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടന്നത്. വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആസ്വദിച്ചു.

ജോയിന്റ് സെക്രട്ടറി ജിജു ഫിലിപ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സുജാമോള്‍ മാണി എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


click on malayalam character to switch languages