1 GBP = 103.91

ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷനും സാലിസ്ബറി മലയാളി അസ്സോസിയേഷനും അഭിമാന താരങ്ങളായി ബെനീറ്റ ബിനുവും ജൊഹാന്‍ സ്റ്റാലിനും

ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷനും സാലിസ്ബറി മലയാളി അസ്സോസിയേഷനും അഭിമാന താരങ്ങളായി ബെനീറ്റ ബിനുവും ജൊഹാന്‍ സ്റ്റാലിനും

ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്റ്റ് കലാമേള സമാപിച്ചപ്പോള്‍ താരങ്ങളായത് ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ബെനീറ്റ ബിനുവും സാലിസ്ബറി മലയാളി അസോസിയേഷന്റെ ജൊഹാന്‍ സ്റ്റാലിനും. ആദ്യന്തം ആവേശോജ്വലമായ കലാമേളയില്‍ കലാതിലകപട്ടമണിഞ്ഞു ബെനീറ്റ ബിനു താരമായപ്പോള്‍ കലാപ്രതിഭയായി ജൊഹാന്‍ സ്റ്റാലിനെന്ന കൊച്ചു മിടുക്കന്‍ സാലിസ്ബറിയുടെ അഭിമാനമായി.
11953064_10203453192888777_1959926700415013139_n
വാശിയേറിയ പോരാട്ടങ്ങളാണ് ഇക്കുറി കലാമേളയില്‍ അരങ്ങേറിയത്. മികച്ച മത്സരങ്ങള്‍ അരങ്ങേറിയ ജൂനിയര്‍ വിഭാഗത്തില്‍ കഥാപ്രസംഗത്തിലും നാടോടി നൃത്തത്തിലും സിനിമാറ്റിക് ഡാന്‍സിലും ഗ്രൂപ്പിലും പങ്കെടുത്തതാണ് ബെനീറ്റ ബിനു വിജയം കൈപ്പിടിയിലൊതുക്കിയത്. പഠനത്തിലും മിടുക്കിയായ ബെനീറ്റ ബിനു ഗ്ലോസ്‌റ്റെര്‍ റോയല്‍ ആശുപത്രിയില്‍ നേഴ്‌സുമാരായ കൂത്താട്ടുകുളം സ്വദേശി ബിനുമോന്റെയും കോഴിക്കോട് സ്വദേശി ബിനുമോളുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ്, രണ്ടാമെത്തെയാള്‍ ബെന്നെറ്റ് ബിനു.
image1
സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് വിജയിച്ചാണ് ആറാം ക്ലാസ്സുകാരനായ ജൊഹാന്‍ സ്റ്റാലിന്‍ കലാപ്രതിഭാ പട്ടം കൈപ്പിടിയിലൊതുക്കിയത്. നല്ലൊരു ഗായകന്‍ കൂടിയായ ജൊഹാന്‍ നൃത്ത ഇനങ്ങളോടൊപ്പം പാട്ടിലും പ്രാവീണ്യം തെളിയിച്ച് കൊണ്ടാണ് നേട്ടം കൈവരിച്ചത്. സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സ്റ്റാലിന്‍ സണ്ണിയുടെയും നേഴ്‌സായ സിജു സ്റ്റാലിന്റെയും രണ്ടാമത്തെ മകനാണ് ജൊഹാന്‍. ഗ്രേയ്‌സന്‍ സ്റ്റാലിനും വിവാന്‍ സ്റ്റാലിനും സഹോദരങ്ങളാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more