1 GBP = 104.06

സൂപ്പർ സാറ്റർഡേയിലെ ആദ്യ കലാമേളയ്ക്ക് അക്ഷരനഗരിയിൽ തുടക്കമായി; സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള ഉത്‌ഘാടനം ചെയ്തു

സൂപ്പർ സാറ്റർഡേയിലെ ആദ്യ കലാമേളയ്ക്ക് അക്ഷരനഗരിയിൽ തുടക്കമായി; സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള ഉത്‌ഘാടനം ചെയ്തു

ഓക്സ്ഫോർഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് അക്ഷരനഗരിയായ ഓക്സ്ഫോർഡിൽ തുടക്കമായി. യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള കലാമേള ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഡോ. പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉത്‌ഘാടന ചടങ്ങുകളിൽ യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ പി ആർ ഓ ആൻഡ് മീഡിയ കോർഡിനേറ്റർ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ഓക്‌സ്മാസ് പ്രസിഡന്റും കലാമേള റീജിയണൽ ട്രഷറർ ജോ സേവ്യർ, വൈസ് പ്രസിഡന്റുമാരായ ജിജി വിക്ടർ, ബെറ്റി തോമസ് ജോയിന്റ് സെക്രട്ടറിയായ മേഴ്‌സി സേവ്യർ, ജോയിന്റ് ട്രഷറർ ജിജി മാത്യു, സ്പോർട്ട്സ് കോർഡിനേറ്റർ എബിൻ എലിയാസ് എന്നിവർ പങ്കെടുത്തു.

കലാമേളയോടനുബന്ധിച്ചുള്ള ചിത്ര രചന മത്സരങ്ങൾക്ക് സാംസ്കാരിക വേദി അംഗവും റീജിയണൽ വൈസ് പ്രസിഡന്റുമായ ജിജി വിക്ടർ നേതൃത്വം കൊടുത്തു. നാല് വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക് തിരുവാതിരയോട് കൂടിയാണ് തുടക്കമായത്. ഇരുന്നൂറ്റിയമ്പതിലേറെ കലാകാരന്മാർ മാറ്റുരയ്ക്കുന്ന കലാമേളയിൽ വൻ ജനപങ്കാളിത്തമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more