1 GBP = 103.85
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരത്തിൽ പതിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി .

ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം  റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ  മത്സരത്തിൽ   പതിമൂന്ന് കുട്ടികൾ  പ്രഥമസ്ഥാനം നേടി .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ :ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് വിജയകരമായി മുന്നേറുന്നു . ഈ റൗണ്ടിലെ രണ്ടാമത്തെ  ആഴ്ചമത്സരത്തിൽ പതിമൂന്ന്  കുട്ടികൾ പ്രഥമസ്ഥാനം നേടി .

എയ്ജ് ഗ്രൂപ്പ് 8 – 10 ൽ നാല് കുട്ടികൾ പ്രഥമസ്ഥാനം നേടി  . എയ്ജ് ഗ്രൂപ്പ്  11 -13 ൽ എട്ട്   കൂട്ടികൾ പ്രഥമസ്ഥാനം പങ്കുവച്ചപ്പോൾ 14- 17 എയ്ജ് ഗ്രൂപ്പിൽ കാരോൾ റോസ് സജി  പ്രഥമസ്ഥാനം നേടി . ഈ ശനിയാഴ്ചയിലെ   മത്സരങ്ങൾ കൂടി കഴിയുമ്പോൾ ഈ റൗണ്ട്‌ മത്സരങ്ങൾ സമാപിക്കുകയും അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ട് കുട്ടികൾ വീതം  ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.ഫൈനൽ മത്സരം ലൈവ് ആയിട്ട് , ഗവണ്മെന്റ് നൽകുന്ന നിർദ്ദേശ്ശങ്ങൾക്കനുസരിച്ച്  പ്രത്യക വേദിയിലായിരിക്കും നടത്തുക.

ഫൈനൽ മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും . ഈ റൗണ്ടിലെ മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബൈബിൾ പഠന ഭാഗങ്ങൾ  മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ് പി .ആർ. ഓ  ജിമ്മിച്ചൻ ജോർജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=595 .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more