1 GBP = 104.25
breaking news

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ ഇനി രണ്ടു മത്സരങ്ങൾകൂടിമാത്രം. രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ചയിലെ മത്സരം ഇന്ന്

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ ഇനി രണ്ടു മത്സരങ്ങൾകൂടിമാത്രം. രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ചയിലെ മത്സരം ഇന്ന്

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . നാല് ആഴ്ചകളിലായി നടത്തപ്പെടുന്ന രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ച്ചയിലെ മത്സരങ്ങളാണ് ഇന്നു നടക്കുക. നാല് ആഴ്ചകളിലെയും മത്സരങ്ങളുടെ മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതുശതമാനം കുട്ടികൾ മൂന്നാം  റൗണ്ടിലേക്കുള്ള  മത്സരങ്ങൾക്ക് യോഗ്യത നേടും.മൂന്നാം റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളായിട്ടാണ് നടത്തുക .ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും.ഓരോ ആഴ്ചയിലേയും മത്സരങ്ങൾക്കുശേഷം ആ ആഴ്ചയിലെ പ്രഥമസ്ഥാനം നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസ്ദ്ധീകരിക്കുന്നതാണ് . http://smegbbiblekalotsavam.com/?page_id=59 രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ  നേതൃത്വത്തിലാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും പഠന ഭാഗങ്ങൾ അറിയുവാനും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യുവാൻ ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ , ജിമ്മിച്ചൻ ജോർജ് അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more