1 GBP = 103.82
breaking news

സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ നവംബർ 28ന്. അവസാന ആഴ്ചയിലെ മത്സരത്തിൽ പതിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി

സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ നവംബർ 28ന്.  അവസാന  ആഴ്ചയിലെ മത്സരത്തിൽ പതിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത നടത്തിവരുന്ന  രണ്ടായിരത്തിൽ പരം കുട്ടികൾ പങ്കെടുത്ത സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ എല്ലാ റൗണ്ടുകളും പൂർത്തിയായതായും  കഴിഞ്ഞയാഴ്ച നടത്തിയ മൂന്നാം റൗണ്ടിലെ അവസാന ആഴ്ചത്തെ മത്സരത്തിൽ 13 കുട്ടികൾ പ്രഥമസ്ഥാനം കരസ്ഥമാക്കിയതായും രൂപതാ  ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു . എയ്‌ജ് ഗ്രൂപ്പ് 8 – 10 ൽ ജോവാൻ എൽസാ ജോൺ പ്രഥമസ്ഥാനം നേടി . എയ്‌ജ് ഗ്രൂപ്പ് 11 -13 ൽ ഒമ്പതു കുട്ടികളും എയ്‌ജ് ഗ്രൂപ്പ് 14 -17 ൽ മൂന്നുകുട്ടികളും പ്രഥമസ്ഥാനം നേടി.

ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കുമെന്ന് അപ്പോസ്റ്റലേറ്റ്  കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു  . മൂന്നാം റൗണ്ടിലെ എല്ലാ ആഴ്ചയിലേയും മത്സരങ്ങളുടെ മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന ഓരോ എയ്‌ജ് ഗ്രൂപ്പിലെയും എട്ട് കുട്ടികൾ വീതമായിരിക്കും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക . ഫൈനൽ മത്സരങ്ങൾ പ്രത്യക വേദിയിൽ ലൈവ് ആയിട്ടായിരിക്കും നടത്തുക . കോവിഡിന്റെ പശ്ചാത്തലത്തിൽ നിയത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓഗസ്റ്റ് 29  ന് നടത്താനിരുന്ന ഫൈനൽ മത്സരം നവംബർ 28 ലേക്ക് മാറ്റിവച്ചതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ .ഫാ. ജോർജ് എട്ടുപറയിൽ അറിയിച്ചു.രണ്ടായിരത്തിൽപരം കുട്ടികളാണ് ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തത് .

കഴിഞ്ഞ മൂന്ന് മാസക്കാലമായി ബൈബിളിലെ വിവിധ ഭാഗങ്ങൾ  കുട്ടികൾ പഠിക്കുകയായിരുന്നു. കുട്ടികളുടെ ദൈവവചനപാരായണത്തിലൂടെ  കുടുംബങ്ങളിലും രൂപതമുഴുവനിലും വചനത്തിന്റെ ഈരടികൾ മുഴങ്ങിക്കൊണ്ടിരുന്നു.  രൂപതാ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .ഫൈനൽ മത്സരത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപെടണമെന്നു ഓൺലൈൻ ബൈബിൾ ക്വിസ് പി. ആർ .ഓ . ജിമ്മിച്ചൻ ജോർജ് അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more