1 GBP = 104.12

സുവാറ 2020 ബൈബിൾ ക്വിസ് വിജയികൾക്ക് ആയുള്ള അനുമോദന യോഗം ജനുവരി 9 ന്

സുവാറ 2020 ബൈബിൾ ക്വിസ് വിജയികൾക്ക് ആയുള്ള അനുമോദന യോഗം ജനുവരി 9 ന്

ഫാ. ടോമി അടാട്ട്, പിആർഒ

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെനേതൃത്വത്തിൽ മതപഠന ക്ലാസ്സുകളിലെകുട്ടികൾക്കായി നടത്തി വന്നിരുന്ന സുവാറബൈബിൾ ക്വിസ് മത്സരത്തിൽവിജയികളായിട്ടുള്ളവരെ എല്ലാവരെയും ഒന്നിച്ചുചേർത്തുള്ള അനുമോദനയോഗം ജനുവരി 9 ആംതിയതി രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ്സ്രാമ്പിക്കൽ പിതാവിന്റെ മഹനീയ സാന്നിധ്യത്തിൽസംഘടിപ്പിക്കുന്നു. 

  ജൂൺ 6 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽപിതാവ് തിരിതെളിച്ച സുവാറ 2020 ബൈബിൾക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂർത്തിയാക്കിആണ് സമാപനം കുറിക്കുന്നത് . രൂപതയിലെരണ്ടായിരത്തില്പരം വരുന്ന മതപഠന കുട്ടികളാണ്ഈ ബൈബിൾ ക്വിസ് പഠന മത്സരത്തിൽപങ്കെടുത്തത് . മൂന്ന് എയ്ജ് ഗ്രൂപ്പുകാർക്കായിട്ട് എല്ലാആഴ്ചകളിലുമാണ് മത്സരങ്ങൾ നടത്തിയിരുന്നത് . ഓരോ എയ്‌ജ് ഗ്രൂപ്പിലെ കുട്ടികൾ ബൈബിളിലെഅഞ്ചു പുസ്തകങ്ങൾ വച്ച് ഏകദേശം 80 തിൽപരംഅധ്യായങ്ങളണ് ഈ ദിവസങ്ങളിൽ വായിച്ച്പഠിച്ചത് . മൂന്ന് എയ്‌ജ് ഗ്രൂപ്പുകളിലായിട്ട് 15 പുസ്തകങ്ങളിലായിട്ട് ഏകദേശം 250 തിൽഅധികം അധ്യാങ്ങളാണ് കുട്ടികൾ പഠിച്ചത് .

*ബൈബിൾ ചലഞ്ചു *

സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത2040 കുട്ടികളുടെ പേരിൽ കുറഞ്ഞത് 2040 ബൈബിളുകളെങ്കിലും മിഷൻ പ്രദേശങ്ങളിൽഎത്തി ക്കുക എന്ന ഉദ്ദേശത്തോടെ രൂപതയിലെബൈബിൾ അപ്പോസ്റ്റലേറ്റ് നിങ്ങളുടെ മുമ്പിൽബൈബിൾ ചലഞ്ചുമായി എത്തിയിരുന്നു. 

ഒരു ബൈബിൾ സ്പോൺസർ ചെയ്യുന്നതിന് 2.50 പൗണ്ടാണ് ചിലവാക്കുന്നത് . നിങ്ങളുടെകുട്ടികളുടെ പേരിൽ ബൈബിൾ സ്പോൺസർചുന്നതുനു താല്പര്യപെടുന്നുവെങ്കിൽ ജനുവരി മാസം8 ആം തിയതി 5 മണിക്ക് മുബായി പണംഅയക്കണമെന്ന് താല്പര്യ പെടുന്നു . നിങ്ങൾസ്പോൺസർ ചെയുന്ന തുക മുഴുവനും ആന്ധ്രപ്രദേശിലെ syro – malabar രൂപത ആയഅദിലാബാദ്‌ (Adilabad) രൂപതാ ബിഷപ്പ് അഭിവന്ദ്യആന്റണി പ്രിൻസ് ( Bishop Mar Antony Prince Panengaden) പിതാവിന് ജനുവരി മാസം 9ആംതിയതി കൈമാറുന്നു. ഇനിയും ആർകെങ്കിലുംബൈബിൾ ചലഞ്ചിൽ പങ്കെടു ക്കുവാനും

ബൈബിൾ സ്പോൺസർ ചെയ്യുന്നതിനുംബൈബിൾ ചലഞ്ചിനെക്കുറിച്ച് കൂടുതൽഅറിയുവാനും ഉണ്ടങ്കിൽ ബൈബിൾഅപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക : http://smegbbiblekalotsavam.com/?page_id=761

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more