1 GBP = 103.12

അസ്ട്രാസെനെക്ക ജാബിന്റെ ഉപയോഗം താൽക്കാലികമായി നിർത്തുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പട്ടികയിൽ നെതർലാൻഡ്‌സും; ഇറ്റലിയും ഫ്രാൻസും വീണ്ടും ലോക്ക്ഡൗൺ ഭീഷണിയിൽ

അസ്ട്രാസെനെക്ക ജാബിന്റെ ഉപയോഗം താൽക്കാലികമായി നിർത്തുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പട്ടികയിൽ നെതർലാൻഡ്‌സും; ഇറ്റലിയും ഫ്രാൻസും വീണ്ടും ലോക്ക്ഡൗൺ ഭീഷണിയിൽ

രക്തം കട്ടപിടിക്കുന്നെന്ന റിപ്പോർട്ടുകളർത്തുടർന്ന് അസ്ട്രാസെനെക്ക ജാബിന്റെ ഉപയോഗം താൽക്കാലികമായി നിർത്തുന്ന‌ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പട്ടികയിൽ നെതർലാൻഡ്സും ചേർന്നു. ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഡെൻമാർക്കിൽ നിന്നും നോർവേയിൽ നിന്നുമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുൻകരുതലായി മാർച്ച് 29 വരെ വാക്സിൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഡച്ച് സർക്കാർ അറിയിച്ചു.

അടുത്തിടെ വാക്സിൻ സ്വീകരിച്ച നോർവേയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർ രക്തസ്രാവം, രക്തം കട്ടപിടിക്കൽ, കുറഞ്ഞ അളവിൽ രക്ത പ്ലേറ്റ്‌ലെറ്റുകൾ എന്നിവയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. അയർലൻഡ്, ഡെൻമാർക്ക്, ഐസ്‌ലാന്റ്, നോർവേ എന്നീ രാജ്യങ്ങളെ പിന്തുടർന്ന് അസ്ട്രസേനക വാക്സിൻ താത്‌കാലികമായി നിറുത്തുന്ന അഞ്ചാമത്തെ രാജ്യമാണ് നെതർലാൻഡ്‌സ്. ഇറ്റലിയും ഓസ്ട്രിയയും ഒരു പ്രത്യേക ബാച്ച് ജബ് ഉപയോഗിക്കുന്നത് നിറുത്തിയിരുന്നു.

എന്നിരുന്നാലും, വാക്സിനേഷൻ സുരക്ഷിതമാണെന്ന് ആസ്ട്രാസെനെക്ക പറഞ്ഞു, യുകെയിൽ 17 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ രക്തം കട്ടപിടിക്കുന്നത് സംബന്ധിച്ച് അപകടസാധ്യത വർദ്ധിച്ചതായി തെളിവുകളില്ലെന്നും പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട രക്തം കട്ടപിടിക്കുന്നവരുടെ എണ്ണം സാധാരണ ജനങ്ങളിൽ പ്രതീക്ഷിക്കുന്ന നൂറുകണക്കിന് കേസുകളേക്കാൾ കുറവാണെന്ന് ആസ്ട്രാസെനെക്കയുടെ ചീഫ് മെഡിക്കൽ ഓഫീസർ ആൻ ടെയ്‌ലർ പറഞ്ഞു.

അതേസമയം കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഇറ്റലി തിങ്കളാഴ്ച മുതൽ പുതിയ ലോക്ക്ഡൗൺ ആരംഭിക്കും. കോവിഡ് അണുബാധകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഫ്രാൻസും കർശന നടപടികൾക്ക് വിധേയമാകുമെന്നാണ് സൂചന. ഫ്രാൻസിൽ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ദിനംപ്രതി രേഖപ്പെടുത്തുന്നത്.

ഫ്രാൻസിലും ഇറ്റലിയിലും കോവിഡ് -19 കേസുകൾ ശനിയാഴ്ച യഥാക്രമം 23,326, 26,062 എണ്ണം റിപ്പോർട്ട് ചെയ്തു. സ്വീഡൻ, സ്പെയിൻ, പോളണ്ട്, ജർമ്മനി, ഹംഗറി, സെർബിയ എന്നിവിടങ്ങളും കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more