1 GBP = 103.12

റിപ്പബ്ലിക് ടിവിയ്ക്ക് വീണ്ടും പണിവരുന്നു; സുശാന്ത് കേസില്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത റിപ്പോര്‍ട്ടിംഗെന്ന് സിനിമാസംഘടനകള്‍; ദില്ലി ഹൈക്കോടതിയില്‍ കേസ്

റിപ്പബ്ലിക് ടിവിയ്ക്ക് വീണ്ടും പണിവരുന്നു; സുശാന്ത് കേസില്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത റിപ്പോര്‍ട്ടിംഗെന്ന് സിനിമാസംഘടനകള്‍; ദില്ലി ഹൈക്കോടതിയില്‍ കേസ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനുശേഷമുള്ള റിപ്പോര്‍ട്ടിംഗിനെത്തുടര്‍ന്ന് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയ്ക്ക് പിന്നെയും തിരിച്ചടി. താരത്തിന്റെ ആത്മഹത്യയ്ക്ക്‌ശേഷം റിപ്പബ്ലിക് ടിവിയും ടൈംസ് നൗ ചാനലും നടത്തിയത് ഉത്തരവാദിത്വമില്ലാത്ത റിപ്പോര്‍ട്ടിംഗാണെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനകള്‍ കേസ് ഫയല്‍ ചെയ്തത്. റിപ്പബ്ലിക്ക് ചാനല്‍ അവതാരകര്‍ അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി ടൈംസ് നൗ അവതാരകര്‍ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ചലച്ചിത്രപ്രവര്‍ത്തകരുടെ നാല് സംഘടനകളും 34 നിര്‍മ്മാതാക്കളുമാണ് കേസ് കൊടുത്തിരിക്കുന്നത്. അക്ഷയ് കുമാര്‍, ഷാരൂഖ് ഫാന്‍, അജയ് ദേവ്ഗണ്‍, ആമിര്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരരടക്കം ഇരുചാനലുകള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബോളിവുഡ് സിനിമാരംഗത്തെക്കുറിച്ച് അത്യന്തം മോശമായ പരാമര്‍ശങ്ങളാണ് ഇരു ചാനലുകളും ഉന്നയിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. രാജ്യത്തെ ഏറ്റവും മോശമായ ഇന്‍ഡസ്ട്രി ബോളിവുഡ് ചലച്ചിത്രമേഖലയാണെന്ന് അവതാരകന്‍ സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത് അധിക്ഷേപകരമാണെന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ പറയുന്നു.

ബോളിവുഡിനെ അടച്ചാക്ഷേപിച്ചുകൊണ്ടാണ് ഈ ചാനലുകള്‍ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചതെന്നും നടപടിയെടുക്കണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടു. സുശാന്ത് സിംഗ് രജ്പുത്ത് മരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്ന സമയത്ത് ചാനല്‍ ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ചുവെന്ന ആരോപണവും റിപ്പബ്ലിക് ചാനല്‍ നേരിട്ടുവരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more