1 GBP = 103.87

ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല; പാകിസ്ഥാനുമായുള്ള സമാധാന ചർച്ചയിൽനിന്നും ഇന്ത്യ പി‌ൻ‌മാറി

ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല; പാകിസ്ഥാനുമായുള്ള സമാധാന ചർച്ചയിൽനിന്നും ഇന്ത്യ പി‌ൻ‌മാറി
ഡൽഹി: പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ‌ഖാന്റെ അഭ്യത്ഥനയെ തുടർന്ന് സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യ പിൻ‌മാറീ കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പശ്ചാത്താലത്തിലാണ് ഇന്ത്യ ചർച്ചയിൽ നിന്നും പിൻ‌മാറിയത്.
ഭീകരതയും ചർച്ചയും ഒരുമിച്ചുകൊണ്ടുപോകാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചർച്ചക്ക് വേണ്ടത് സമാധാനപരമായ അന്തരീക്ഷമാണ്. പാകിസ്ഥാൻ ഭീകര പ്രവർത്തനങ്ങൾ ആവസാനിപ്പിക്കാതെ ഇരു രാജ്യങ്ങളും തമ്മിൽ സൌഹൃദം സാധ്യമല്ലെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ഖാന് ആശംശ അറിയിച്ച്‌ ആഗസ്റ്റ് ഇരുപതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഇന്ത്യാ-പക് സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചത്.  ഇതിനെത്തുടർന്ന് ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിക്കിടെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും, പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ഇതിൽനിന്നുമാണ് ഇന്ത്യ പിൻ‌മാറിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more