1 GBP = 103.33

പ്രതികരണം മാന്യമായിരിക്കണം; അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്; വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്’: സുരേഷ് ഗോപി

പ്രതികരണം മാന്യമായിരിക്കണം; അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്; വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്’: സുരേഷ് ഗോപി

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. 

ലക്ഷദ്വീപ് ജനതയക്ക് പിന്തുണ ആദ്യമായി പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. ഇതിനു പിന്നാലെ പൃഥ്വിരാജിനെതിരെ നിരവധി വിമര്‍ശങ്ങള്‍ ഉയരുകയും സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ യോജിപ്പില്ലെന്നും എന്നാല്‍ അദ്ദേഹത്തെ തെറിവിളിക്കുന്നതിനോട് യോജിപ്പില്ലെന്നും മേജര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രറ്റി ലോക്ക്ഡ് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ എല്ലാവരെയും പോലും അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും അയാളെ തെറിവിളിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മേജര്‍ രവി പറഞ്ഞു.

മേജര്‍ രവിയുടെ വാക്കുകള്‍

ഇപ്പോള്‍ രാജുവിന്റെ കാര്യം എന്തെന്നാല്‍ രാജു രാജുവിന്റേതായ അഭിപ്രായം പറയാം. അനാര്‍ക്കലി എന്ന സിനിമ ഷൂട്ട് ചെയ്യാ വേണ്ടിയിട്ട് കഷ്ടപ്പെട്ടിട്ടുള്ളത് എത്രെയെന്ന് രാജുവിനും അറിയാം രാജു തന്റെ പേര്‍സണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ സംസാരിച്ചു. പക്ഷെ അവിടെ എന്നെ വേദനിപ്പിക്കുന്ന കാര്യം എന്തെന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഫേസ് ഇല്ലാതെ എന്ത് കമന്റും ഇടാം എന്ന ധാരണ തെറ്റാണ്. അത് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. അതും ഞാനും ചെയ്യാത്ത തെറ്റാണ്. രാജു ചെയ്തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കില്‍ കൂടെ ഞാന്‍ രാജുവിനെ സപ്പോര്‍ട്ട് ചെയ്യും.

കാരണം രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. രാജു ആരെയും തെറി വിളിച്ചിട്ടില്ല. അതുകൊണ്ട് ഒരു സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതുന്നത് തെറ്റാണ്.

നാളെ നിങ്ങള്‍ പ്രധാനമന്ത്രിയെ തെറി വിളിക്കും. ഇതൊക്കെ കേസില്ലാതെ പോകുന്നത് ചെയ്യാറില്ല എന്നതാണ്. രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. രാജുവിന് അയാള്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെതിരായ സഭ്യമല്ലാത്ത പ്രതികരണങ്ങളെ തള്ളിക്കളഞ്ഞ് സംവിധായകന്‍ പൃഥ്വിരാജ്. ‘സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്’- പ്രിയദര്‍ശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more