ലണ്ടന്‍: ബക്കിങ്ങാം പാലസില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യായുകെ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എം പിക്ക് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് പ്രത്യേക സ്വീകരണം നല്‍കി. വിവിധ മലയാളി സംഘടനാ പ്രതിനിധികളും ഹൈക്കമ്മീഷനിലെ മലയാളി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്.
പാര്‍ലമെന്റംഗമെന്ന നിലയില്‍ നാടിന്റെ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ വിളംബരം ചെയ്യുന്ന നിലപാടല്ല തനിക്കുള്ളതെന്നു നടന്‍ സുരേഷ് ഗോപി പറഞ്ഞു. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന പ്രമാണം കാലഘട്ടം മാറിവന്നപ്പോള്‍ ഇടതുകൈ മാത്രമല്ല, രാജ്യം മുഴുവന്‍ അറിയണമെന്ന സ്ഥിതിയായി. ജനപ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ ബോര്‍ഡുവച്ച് അറിയിക്കുന്ന സ്ഥിതിയായി നാട്ടിലെന്നും എന്നാല്‍ തന്നെ ഏല്‍പിച്ചിരിക്കുന്ന കാര്യങ്ങള്‍ കഴിയുന്നതും ആത്മാര്‍ഥമായി ചെയ്യുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമ്മിഷനിലെ ഗാന്ധി ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ശങ്കര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രമേശ് നായര്‍ ഉള്‍പ്പെടെയുള്ള എംബസിയിലെ മലയാളി ഉദ്യോഗസ്ഥരും ലണ്ടനിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു
ഇന്ത്യ യുകെ സാംസ്‌കാരി വര്‍ഷാചരണത്തിന് തുടക്കം കുറിച്ച് ഇന്നലെ രാത്രി ബക്കിങ്ഹാം പാലസില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയും നടന്‍ കമലഹാസനും സംബന്ധിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
click on malayalam character to switch languages