1 GBP = 103.70

ശബരിമലയില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം; പക്ഷേ, പുറത്തിറങ്ങാന്‍ കഴിയില്ല

ശബരിമലയില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം; പക്ഷേ, പുറത്തിറങ്ങാന്‍ കഴിയില്ല

നിരോധനാജ്ഞ ലംഘിച്ചതിന് ശബരിമലയില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ നിന്ന് അറസ്റ്റിലായ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം; പക്ഷേ, പുറത്തിറങ്ങാന്‍ കഴിയില്ല, റാന്നി താലൂക്ക് പരിധിയില്‍ പ്രവേശിക്കരുത്. 20,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. കണ്ണൂരില്‍ മറ്റൊരു കേസിലെ പ്രൊഡക്ഷന്‍ വാറണ്ടുള്ളതിനാല്‍ സുരേന്ദ്രന്‍ പുറത്തിറങ്ങാന്‍ കഴിയില്ല.

ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് കെ. സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസുള്ളത്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more