1 GBP = 104.08

ഹൈക്കോടതി തൊട്ടാവാടി ആകരുതെന്ന് സുപ്രിം കോടതി; ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യത്തിന് സ്റ്റേ

ഹൈക്കോടതി തൊട്ടാവാടി ആകരുതെന്ന് സുപ്രിം കോടതി; ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യത്തിന് സ്റ്റേ

ദില്ലി: സംസ്ഥാന മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എകെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. ജേക്കബ് തോമസിന്റെ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കേസിന്റെ തുടര്‍നടപടികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റി. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ സുപ്രിം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു.
ജേക്കബ് തോമസ് കോടതിയലക്ഷ്യം നടത്തിയതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് ജസ്റ്റിസ് എകെ സിക്രി നിരീക്ഷിച്ചു. ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല ജേക്കബ് തോമസ് നടത്തിയത്.സംവിധാനത്തിനെതിരായ വിമര്‍ശനമാണ് ജേക്കബ് തോമസ് നടത്തിയിരിക്കുന്നത്. ഇത് ജഡ്ജിമാര്‍ക്കെതിരാണെന്ന് കരുതാനാകില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് അയച്ച കത്താണ് കോടതിലക്ഷ്യത്തിലേക്ക് നയിച്ചത്. കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചും ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു കത്തയച്ചത്. ഈ ജഡ്ജിമാര്‍ വിജിലന്‍സിന്റെ അഴിമതി വിരുദ്ധനീക്കങ്ങളുടെ മുനയൊടിക്കുന്നെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഈ കത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.

ഇത് ചോദ്യം ചെയ്താണ് ജേക്കബ് തോമസ് സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്രവിജിലന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്ന കത്തില്‍ വസ്തുതകളാണ് പറഞ്ഞിരിക്കുന്നതെന്നും ആരോപണങ്ങളല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ സുപ്രധാനമായ ചില അഴിമതി കേസുകള്‍ കേട്ട ന്യായാധിപന്‍മാര്‍ ആയതുകൊണ്ടാണ് പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പേര് പരാമര്‍ശിക്കാന്‍ കാരണമെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more