1 GBP = 98.72

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; ജസ്റ്റിസ് കട്ജു ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; ജസ്റ്റിസ് കട്ജു ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

ദില്ലി : സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വീണ്ടും വിശദമായ വാദം കേള്‍ക്കും. വിധിയില്‍ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജു ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക് പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിധിയെ വിമര്‍ശിച്ച് ഇട്ട പോസ്റ്റില്‍ സംവാദം ആകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് ദീപാവലിക്ക് ശേഷം ആകാമെന്നാണ് കോടതി പറഞ്ഞത്.

സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് വാദം നടത്തിയത്. സര്‍ക്കാര്‍ അഭിഭാഷകനും സൗമ്യയുടെ അമ്മയുടെ അഭിഭാഷകനും വ്യക്തമായ വാദം നിരത്തി. ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 18ലേക്ക് മാറ്റി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more