1 GBP = 103.14

ഹാദിയ കേസ്​: അശോക​െൻറ ആവശ്യം സുപ്രീംകോടതി തള്ളി

ഹാദിയ കേസ്​: അശോക​െൻറ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഹാദിയയെ അടച്ചിട്ട കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ പിതാവ്​ അശോകൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേൾക്കണമെന്ന്​ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കു​ന്നത്​ അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അശോകൻ വീണ്ടും സുപ്രീംകോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കുടുംബത്തി​​​​​െൻറ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും അശോകൻ അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു​. ‘ഇന്ത്യാടുഡേ’ ചാനൽ പോപുലർ ​ഫ്രണ്ടി​നെതിരെ നടത്തിയ ഒളികാമറ ഒാപറേ​ഷ​​​​​െൻറയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്​ഥാനത്തിലായിരുന്നു അപേക്ഷ.

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേഖപ്പെടുത്തണമെന്ന അശോക​​​​​െൻറയും എൻ.ഐ.എയുടെയും വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹേബിയസ്​ കോർപസ്​ ഹരജിയിൽ അടച്ചിട്ട കോടതി മുറിയിലല്ല, തുറന്ന കോടതി മുറിയിലാണ്​ ഹാജരാക്കേണ്ടതെന്ന്​ പറഞ്ഞാണ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ ആവശ്യം തള്ളിയത്​.ഹാദിയയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ ഭർത്താവ്​ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ്​ നിലപാട്​ അറിയാൻ നേരിട്ട്​ അവരെ ഹാജരാക്കാൻ സുപ്രീംകോടതി അശോകനോട്​ നിർദേശിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more