1 GBP = 103.12

ആവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടി ഉപഭോക്താക്കൾ; റേഷനിംഗ് ആരംഭിച്ച് സൂപ്പർമാർക്കറ്റുകൾ

ആവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടി ഉപഭോക്താക്കൾ; റേഷനിംഗ് ആരംഭിച്ച് സൂപ്പർമാർക്കറ്റുകൾ

മഹാമാരിയുടെ തുടക്കത്തിൽ സൂപ്പർമാർക്കറ്റുകളിൽ കണ്ടിരുന്ന സ്റ്റോക്ക്പൈലിംഗ് പരിഭ്രാന്തി ആവർത്തിക്കുമോ എന്ന ഭയത്താൽ ഉപയോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന ഇനങ്ങളുടെ എണ്ണത്തിൽ ഒരു പരിധി ടെസ്‌കോ, ആൽഡി, മോറിസൺസ് എന്നിവയുൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ വീണ്ടും അവതരിപ്പിച്ചു.

മോറിസൺ ടോയ്‌ലറ്റ് റോൾ, ഹാൻഡ് ജെൽ എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റോറുകളിൽ ക്ഷാമം ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ആറുമാസം വരെ നീണ്ടുനിൽക്കാവുന്ന പുതിയ നിയന്ത്രണങ്ങളാണ് ജനങ്ങളിൽ അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ടാകുമെന്ന ഭീതി ജനിപ്പിച്ചത്.

ടെസ്‌കോ സൂപ്പർമാർക്കറ്റുകൾ ടോയ്‌ലറ്റ് റോൾ റേഷൻ ആരംഭിച്ചു, കേംബ്രിഡ്ജ്ഷയറിലെ എലിയിലെ ഒരു സ്റ്റോറിൽ ഒരു ഉപഭോക്താവിന് ഒരു പായ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, എന്ന അറിയിപ്പാണ് നൽകിയിരിക്കുന്നത്.
സൂപ്പർമാർക്കറ്റിൽ അരി, പാസ്ത, ബെക്ഡ് ബീൻസ് എന്നിവയും ഷെല്ഫുകളിൽ കാലിയായിരുന്നു.

അതേസമയം, സൗത്ത് ഈസ്റ്റ് ലണ്ടനിലെ സിഡെൻഹാമിലെ ആൽഡി സ്റ്റോറിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ആശങ്കകൾ വർദ്ധിക്കുന്നതിനിടെ , ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) ഉപഭോക്താക്കളോട് മറ്റുള്ളവരോട് ശ്രദ്ധാലുവായിരിക്കാനും സാധാരണപോലെ ഷോപ്പിംഗ് നടത്താനും’ അഭ്യർത്ഥിച്ചു. ചില സൂപ്പർമാർക്കറ്റ് ഭീമന്മാർ തങ്ങൾ നന്നായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ആശങ്കൾക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more