1 GBP = 103.12

വിജയത്തിനോടടുത്ത കളി കെെവിട്ട് ബ്ലാസ്റ്റേഴ്സ്, ക്വാർട്ടർ കാണാതെ പുറത്ത്

വിജയത്തിനോടടുത്ത കളി കെെവിട്ട് ബ്ലാസ്റ്റേഴ്സ്, ക്വാർട്ടർ കാണാതെ പുറത്ത്

ഭുവനേശ്വർ: രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് നെറോക്ക എഫ്.സിക്ക് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തകർപ്പൻ വിജയം. വിജയത്തിനോടടുത്ത കളി കെെവിട്ട കേരളാ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ ക്വാർട്ടർ കാണാതെ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു നെറോക്കയുടെ വിജയം.
പതിനൊന്നാം മിനിറ്റിൽ മധ്യനിര താരം പുൾഗ പെനൽറ്റിയിലൂടെ നേടിയ ഗോളിലൂടെ കേരളമാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിക്കിറങ്ങിയ കേരളം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡുയർത്തി. 49ആം മിനിറ്റിൽ മലയാളി താരം കെ. പ്രശാന്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് വർദ്ധിപ്പിച്ചത്.

രണ്ട് ഗോൾ നേടി വിജയം ഏകദേശം ഉറപ്പിച്ച മഞ്ഞപ്പടയെ ഞെട്ടിക്കുന്ന പ്രകടനമാണ് നെറോക്ക പിന്നീട് മത്സരത്തിൽ പുറത്തെടുത്തത്. 70ആം മിനിറ്റിൽ ജീൻ ജൊവാക്കിയിലൂടെയാണ് നെറോക്ക ആദ്യ ഗോൾ നേടിയത്. 79ആം മിനിറ്റിൽ വില്യംസിലൂടെ സമനില ഗോൾ നേടിയ നെറോക്കയുടെ മുന്നേറ്റം അക്ഷരാർത്ഥത്തിൽ കേരളത്തിനെ ഞെട്ടിച്ചിരുന്നു.

വിജയഗോളിനായി ഇരുടീമുകളും പിന്നീട് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഭാഗ്യം നെറോക്കയ്‌ക്ക് ഒപ്പമായിരുന്നു. 82ആം മിനിറ്റിൽ സ്വന്തം ബോക്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തടുത്ത വെസ് ബ്രൗണിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. നെറോക്കയ്‌ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി ചിഡി വലയിലെത്തിച്ചതോടെ നെറോക്ക ക്വാർട്ടർ ബർത്ത് ഉറപ്പിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more