1 GBP = 103.92

പഞ്ചാബിനെ പിടിച്ച്കെട്ടി സൺറൈസേഴ്‌സിന് പതിമൂന്ന് റൺസിന്റെ വിജയം

പഞ്ചാബിനെ പിടിച്ച്കെട്ടി സൺറൈസേഴ്‌സിന് പതിമൂന്ന് റൺസിന്റെ വിജയം

ഹൈ​​​ദ​​​രാ​​​ബാ​​​ദ് : ഒ​ന്നു പ​ക​ച്ചെ​ങ്കി​ലും സൺ​റൈ​സേ​ഴ്സ് ദൈ​ഹ​രാ​ബാ​ദ് പ​ത​റി​യി​ല്ല. ഇ​ന്ന​ലെ ന​ട​ന്ന ഐ.​പി.​എൽ പോ​രാ​ട്ട​ത്തിൽ കിം​ഗ്സ് ഇ​ല​വൻ പ​ഞ്ചാ​ബി​നെ​തി​രെ അ​വർ 13 റൺ​സി​ന്റെ ത​കർ​പ്പൻ ജ​യം നേ​ടി പോ​യി​ന്റ് ടേ​ബി​ളിൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​നെ അ​​​ഞ്ച് വി​​​ക്ക​​​റ്റ് നേ​​​ട്ട​​​വു​​​മാ​​​യി മി​ന്നി​ത്തി​ള​ങ്ങിയ അ​​​ങ്കി​​​ത് രാ​​​ജ്പു​​​ത്തി​​​ന്റെ മാ​​​രക പ്ര​​​ഹ​​​ര​​​ത്തി​ന്റെ പിൻ​ബ​ല​ത്തിൽ പ​ഞ്ചാ​ബ് 20 ഒാ​​​വ​​​റിൽ 132​​​/6 എ​​​ന്ന സ്കോ​​​റി​ൽ ഒ​തു​ക്കി. എ​ന്നാൽ അ​തേ നാ​ണ​യ​ത്തിൽ ത​ന്നെ മ​റു​പ​ടി നൽ​കിയ ഹൈ​ദ​രാ​ബാ​ദ് 19.2 ഓ​വ​റിൽ പ​ഞ്ചാ​ബി​നെ 119 റൺ​സി​ന് ആൾ​ഔ​ട്ടാ​ക്കി വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

3 വി​ക്ക​റ്റ് നേ​ടിയ റ​ഷീ​ദ് ഖാൻ, 2 വി​ക്ക​റ്റ് വീ​തം നേ​ടിയ മ​ല​യാ​ളി താ​രം ബേ​സിൽ ത​മ്പി, ഷാ​ക്കി​ബ് അൽ ഹ​സൻ, സ​ന്ദീ​പ് ശർ​മ്മ എ​ന്നി​വ​രു​ടെ മി​ക​ച്ച ബൗ​ളിം​ഗാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ജ​യ​മൊ​രു​ക്കി​യ​ത്.
ഹൈ​ദ​രാ​ബാ​ദു​യർ​ത്തിയ വി​ജയ ല​ക്ഷ്യം പി​ന്തു​ട​ന്നി​റ​ങ്ങിയ പ​ഞ്ചാ​ബി​ന് ഓ​പ്പ​ണർ​മാ​രായ കെ.​എൽ.​രാ​ഹു​ലും (32) ക്രി​സ് ഗെ​യ്‌​ലും (23) ചേർ​‌​ന്ന് ത​കർ​പ്പൻ തു​ട​ക്ക​മാ​ണ് നൽ​കി​യ​ത്. എ​ന്നാൽ രാ​ഹു​ലി​നെ റ​ഷീ​ദ് ഖാ​നും ഗെ​യ്‌​ലി​നെ ബേ​സി​ലും അ​ടു​ത്ത​ടു​ത്ത ഓ​വ​റു​ക​ളിൽ പു​റ​ത്താ​ക്കി​യ​തോ​ടെ പ​‌​ഞ്ചാ​ബി​ന്റെ ത​കർ​ച്ച തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ ഹൈ​ദ​രാ​ബാ​ദി​ന്റെ ഇ​ന്നിം​ഗ്സിൽ നാ​​​ലോ​​​വ​​​റിൽ 14 റൺ​​​സ് വ​​​ഴ​​​ങ്ങി​​​യാ​​​ണ് രാ​​​ജ്പു​​​ത്ത് അ​​​ഞ്ചു​​​പേ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. ത​​​ന്റെ ആ​​​ദ്യ​​​മൂ​​​ന്നോ​​​വർ സ്‌​​​പെ​​​ല്ലിൽ മൂ​​​ന്നു​​​പേ​​​രെ പു​​​റ​​​ത്താ​​​ക്കിയ രാ​​​ജ്പു​​​ത്ത് അ​​​വ​​​സാന ഒാ​​​വ​​​റിൽ മ​​​നീ​​​ഷ് പാ​​​ണ്ഡെ​​​യെ​​​യും മു​​​ഹ​​​മ്മ​​​ദ് ന​​​ബി​​​യെ​​​യും (4) പു​​​റ​​​ത്താ​​​ക്കി.
അർ​​​ദ്ധ​​​സെ​​​ഞ്ച്വ​​​റി നേ​​​ടിയ മ​​​നീ​​​ഷ് പാ​​​ണ്ഡെ​​​യു​​​ടെ​​​യും (54​​​), ഷാ​​​ക്കി​​​ബ് അൽ​​​ഹ​​​സ​​​ന്റെ​​​യും (28​​​), യൂ​​​സ​​​ഫ് പ​​​ഠാ​​​ന്റെ​​​യും (21 നോ​​​ട്ടൗ​​​ട്ട്) പോ​​​രാ​​​ട്ട​​​മാ​​​ണ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ 132 ലെ​​​ത്തി​​​ച്ച​​​ത്.

യു​​​വ്‌​​​രാ​​​ജ് സിം​​​ഗി​​​നെ ഒ​​​ഴി​​​വാ​​​ക്കി മ​​​നോ​​​ജ് തി​​​വാ​​​രി​​​യെ പ്ളേ​​​യിം​​​ഗ് ഇ​​​ല​​​വ​​​നിൽ ഇ​​​റ​​​ക്കി​​​യാ​​​ണ് പ​​​ഞ്ചാ​​​ബ് ഇ​​​ന്ന​​​ലെ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more