1 GBP = 103.90

എഡ്മണ്ടൻ മലയാളി സണ്ണി ജോസഫ് നാട്ടിൽ ചികിത്സയിലിരിക്കെ നിര്യാതനായി…

എഡ്മണ്ടൻ മലയാളി സണ്ണി ജോസഫ് നാട്ടിൽ ചികിത്സയിലിരിക്കെ നിര്യാതനായി…

എഡ്മണ്ടൻ:- കോട്ടയം മേരിലാൻ്റ്  കാര്യാങ്കൽ ജോസഫിൻ്റെ മകൻ സണ്ണി ജോസഫ് നാട്ടിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തിന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ റീനാ സണ്ണി (നോർത്ത് മിഡിൽസെക്സ് എൻ.എച്ച്.എസ് ഹോസ്പിറ്റൽ എ & ഇ നഴ്സ്). മക്കൾ അലൻ സണ്ണി (18, മെഡിസിൻ വിദ്യാർത്ഥി, യു സി എൽ ലണ്ടൻ), നയന സണ്ണി (14, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി). ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ നോർത്ത് ലണ്ടൻ എഡ്മമണ്ടൻ മലയാളി അസോസിയേഷനിലെ അംഗമാണ് പരേതൻ്റെ കുടുംബം. മരണവാർത്തയറിഞ്ഞ് യുകെയിലായിരുന്ന ഭാര്യ റീനയും മക്കളും  ഇന്ന് രാവിലെ 8.30 ന് നാട്ടിലേക്ക് പുറപ്പെടുകയാണ്. തിങ്കളാഴ്ച രാവിലെ 8.30 ന് നാട്ടിലെത്തിച്ചേരുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മേരിലാൻ് സെൻ്റ്. മേരീസ് പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.

സണ്ണി ജോസഫിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എഡ്മണ്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് പ്രതീഷ് കൃഷ്ണൻ, സെക്രട്ടറി അജിത് ഭഗീരഥൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more