1 GBP = 98.28
breaking news

യുക്മ നേതാവ് സണ്ണി ഡാനിയേലിന്റെ മാതാവ് പെണ്ണമ്മ ഡാനിയേൽ നിര്യാതയായി….

യുക്മ നേതാവ് സണ്ണി ഡാനിയേലിന്റെ മാതാവ് പെണ്ണമ്മ ഡാനിയേൽ നിര്യാതയായി….
സ്കോട്ലൻഡ് മലയാളി അസോസിയേഷൻ സ്ഥാപക  പ്രസിഡന്റും യുക്മയുടെ നേതാക്കളിലൊരാളുമായ സണ്ണി ഡാനിയേലിന്റെ  മാതാവ് പത്തനംതിട്ട നിരന്നനിലത്ത്  അയ്യാന്തിയിൽ പരേതനായ ഗീവർഗീസ് ഡാനിയേലിന്റെ  ഭാര്യ പെണ്ണമ്മ ഡാനിയേൽ(90) നിര്യാതയായി.  മക്കൾ സണ്ണി ഡാനിയേൽ (സ്കോട്ലൻഡ്), ലാലി രാജൻ (മുംബൈ), സാബു ഡാനിയേൽ(സൗദി),  മരുമക്കൾ ഏലിയാമ്മ സണ്ണി, രാജൻ ജോർജ്, സാലി  ബാബു.
മൃതസംസ്കാരം അടുത്ത ബുധനാഴ്ച തോന്ന്യാമല സെന്റ്. തോമസ് മാർത്തോമാ ചർച്ചിൽ നടക്കും.  രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ചു 11.20 ചർച്ചിൽ സംസ്കരിക്കുന്നതാണ്.
പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ്‌ കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡെന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സ്കോട്ലൻഡ് മലയാളി അസോസിയേഷൻ സെക്രട്ടറി തോമസ് പറമ്പിൽ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്‌മാവിന് നിത്യ ശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more