1 GBP = 103.14

ആദിവിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍

ആദിവിശുദ്ധിയിലേക്കു മടങ്ങിപ്പോവുക:  സണ്ണി സ്റ്റീഫന്‍

സ്വാൻസി : വേൾഡ് പീസ്‌ മിഷന്‍ ചെയർമാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സ്വാൻസി ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്കി്ക്കൊണ്ട് ആഴമേറിയ വചന സന്ദേശം നൽകി.

“ജീവിതത്തിന്റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്നേഹത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്കളങ്കതയിലേക്കും, നൈർമല്യത്തിലേക്കും, ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാന്‍ പ്രേരകമായി ഏതെങ്കിലുമൊരു സന്ദർഭം നിങ്ങൾക്കായി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് നന്മയിലേക്ക് മടങ്ങുന്നവർക്ക് സൌഖ്യവും സമാധാനവും ലഭിക്കുന്നുണ്ട്. സുവിശേഷം ആരംഭിക്കുന്നതുപോലും മാനസാന്തരപ്പെടുവിന്‍ എന്ന ആഹ്വാനത്തോടെയാണ്. മാനസാന്തരമെന്നത് വീണ്ടെടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങള്‍ ചേർന്നതാണ് സുവിശേഷം. നിക്കേദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും, ഏതൊരു മനുഷ്യനും മാനസാന്തരം സാദ്ധ്യമാണെന്നു അവന്‍ ഭൂമിയെ പഠിപ്പിച്ചു. കള പറിച്ചു കളയുക മാത്രമല്ല പകരം എന്തു നട്ടു എന്നതും ധ്യാനിക്കേണ്ടത് തന്നെയാണ്. വിചാരത്തിലും വാക്കിലും പ്രവർത്തിയിലും നന്മയുടെ വിത്തുകള്‍ പാകി നമുക്ക് ചുറ്റും സ്വർഗ്ഗ രാജ്യം തീർത്ത് മുറിയാനും, മുറിഞ്ഞുപകരാനുമുള്ള മനസ്സുമായി ദേവാലയം പോലുള്ള നല്ല മനുഷ്യരായി ജീവിക്കുവാന്‍ നമുക്കൊരുങ്ങാം. ഇടറിപ്പോയ ഭൂതകാലത്തെയോർത്ത് കഠിനമായി ഭാരപ്പെടുത്താതെ നമുക്ക് വർത്തമാനകാലത്തെ പ്രകാശിപ്പിച്ച് സ്നേഹസമ്പന്നമാക്കി ഇടറിപ്പോയ കാലങ്ങൾക്ക് പരിഹാരം ചെയ്യാമെന്നും” സണ്ണിസ്റ്റീഫന്‍ പറഞ്ഞു.

മനസ്സിന്റെ ആഴങ്ങളില്‍ തൊട്ട്, വചനം ജീവിതപാഠങ്ങളാക്കി നല്കുന്ന സണ്ണി സ്റ്റീഫന്റെ ഹൃദയസ്പർശിയായ പ്രബോധനങ്ങള്‍ ആത്മാവിനെ തൊട്ടുണർത്തുന്നതാണെന്നും മനം മടുപ്പിക്കുന്ന ആവർത്തനങ്ങളില്ലാത്ത ഓരോ വചനവിരുന്നും പുതുമയുള്ളതും ആത്മീയാഘോഷം നല്കു്ന്ന അനുഗ്രഹങ്ങളാണെന്നും വികാരി റവ.ഫാ. സിറിള്‍ തടത്തില്‍ തന്റെ കൃതജ്ഞതാപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

തുടർന്ന് ഫെബ്രുവരി 24,25 നു ന്യൂപോർട്ടിലും , മാര്ച്ച് 2 നു ബ്രിസ്റ്റോളില്‍ നൈറ്റ് വിജിലിലും, 3,4 ഗ്ലോസ്റ്ററിലും , 10,11 നു ടൌൻട്ടണിലും, 16, 17നു കാർഡിഫിലും , 20, 21 നു WSMലും, 23,24 ബ്രിസ്റ്റോളിലും, 25നു യോവിലുമായി ബ്രിസ്റ്റോള്‍ റീജിയണിനു കീഴിലുള്ള ദേവാലയങ്ങളില്‍ ശ്രീ സണ്ണി സ്റ്റീഫന്‍ വചന ശുശ്രൂഷകള്‍ നല്കു്ന്നു.
കൂടുതല്‍ വിവരങ്ങൾക്ക്;
റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) – ( 0786 270 1046 )
ജോര്ജ്ജ് സൈമണ്‍ ( 0786 139 2825 )
ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )
സണ്ണി സ്റ്റീഫന്‍ ( 0740 477 5810 )
Email: [email protected]
www.worldpeacemission.net

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more