1 GBP = 103.12

ഖത്തർ രാജ കുടുംബത്തിന്‍റെ പേരിൽ പണം തട്ടിയ മലയാളി പിടിയിൽ

ഖത്തർ രാജ കുടുംബത്തിന്‍റെ പേരിൽ പണം തട്ടിയ മലയാളി പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ:  ഖത്തർ രാജകുടുംബത്തിന്‍റെ പേരിൽ പണം തട്ടിയ മലയാളി പിടിയിൽ. കൊടുങ്ങല്ലൂർ ശാന്തിപുരം മുളക്കൽ സുനിൽ മേനോൻ (47) ആണ് പിടിയിലായത്. ഖത്തർ മ്യുസിയത്തിന്‍റെ ചെയർപേഴ്സൺ ആയ രാജ കുടുംബാംഗത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. 5.5  കോടി രൂപയാണ് സുനിൽ മ്യൂസിയം അധികൃതരിൽ നിന്നും തട്ടിയത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര നോ​ർ​ത്ത്​ എ​സ്.​ബി.​െ​എ ബ്രാ​ഞ്ചി​ലെ ‘ആ​ർ​ദ്ര’ അ​ക്കൗ​ണ്ട്​ ഉ​ട​മ, മ​തി​ല​കം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശാ​ന്തി​പു​രം പ​ടി​ഞ്ഞാ​റ്​ സ്വ​ദേ​ശി​യാ​ണെ​ന്ന്​ കഴിഞ്ഞ ദിവസം തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണ​ത്തി​ൽ അ​ഞ്ച്​ കോ​ടി​യും പി​ൻ​വ​ലി​ച്ചിരുന്നു.

ഖ​ത്ത​ർ രാ​ജാ​വി​​​െൻറ സ്വ​ർ​ണ ഫ്രെ​യി​മി​ൽ തീ​ർ​ത്ത ചി​ത്രം നി​ർ​മി​ച്ച്​ ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ലേ​ക്ക്​ കൈ​മാ​റാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​ന്​ പി​ന്നി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​​​െൻറ ബ​ന്ധ​വും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ മ​റ്റൊ​രു ഇൗ​മെ​യി​ൽ ഹാ​ക്ക്​ ചെ​യ്​​തു ഉ​പ​യോ​ഗി​ച്ച ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ഉ​ട​മ ക​മ്പ്യൂ​ട്ട​റി​ൽ അ​തി വൈ​ദ​ഗ്ധ്യ​​മു​ള്ള​യാ​ളാ​ണ്. ഇ​യാ​ളു​ടെ ഭാ​ര്യ​യും അ​ക്കൗ​ണ്ട്​ കൈ​കാ​ര്യം ചെ​യ്​​തി​ട്ടു​ണ്ട്.

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ച്ച പൊ​ലീ​സ്​ ഇ​യാ​ളു​ടെ വീ​ടും പ​രി​സ​ര​വും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ലു​ക്ക്​​ഒൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫേ​മ​സ് വ​ർ​ഗീ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സി.​െ​എ പി.​സി. ബി​ജു കു​മാ​ർ, എ​സ്.​െ​എ വി​നോ​ദ്​​കു​മാ​ർ, എ.​എ​സ്.​െ​എ ഫ്രാ​ൻ​സി​സ്, സീ​നി​യ​ർ സി.​പി.​ഒ.​മാ​രാ​യ സ​ഞ്​​ജ​യ​ൻ, കെ.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എം.​കെ. ഗോ​പി, സു​നി​ൽ, സി.​പി.​ഒ.​മാ​രാ​യ ഗോ​പ​ൻ, ജീ​വ​ൻ, മ​നോ​ജ്, സു​ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more