1 GBP = 103.81

അവിഹിതം, ഭാര്യയുടെ തലവെട്ടിയെടുത്ത് ഭർത്താവ് പൊലീസിൽ സ്റ്റേഷനിൽ

അവിഹിതം, ഭാര്യയുടെ തലവെട്ടിയെടുത്ത് ഭർത്താവ് പൊലീസിൽ സ്റ്റേഷനിൽ

ബംഗളൂരു: യുവാവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ തലവെട്ടിയെടുത്ത കർണാടക സ്വദേശി പൊലീസ് സ്റ്റേഷനിൽ തലയുമായി ഹാജരായി. ഭാര്യയുടെ തലയും വെട്ടിയ വാളുമായാണ് 35കാരനായ സതീഷ് പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. ഇദ്ദേഹത്തിന്റെ ഭാര്യ രൂപയെയാണ് കൊലപ്പെടുത്തിയത്.

അവിഹിതമുണ്ടെന്ന് സംശയത്തെ തുടർന്ന് സതീഷ് ഭാര്യയെ എപ്പോഴും നിരീക്ഷിച്ചിരുന്നു. വീടിന് സമീപത്തെ ഒരു പ്ലാന്റേഷനിലെ ജീവനക്കാരനുമായി രൂപയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ് സതീഷിന്റെ ആരോപണം. വീടിന് സമീപത്ത് നിന്ന് ഇരുവരെയും കണ്ടെതിനെ തുടർന്നാണ് കൊലചെയ്യാൻ സതീഷ് തീരുമാനിച്ചത്. ഭാര്യയുടെ കാമുകനെന്ന് ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടുവെന്നാണ് ഇയാൾ പറയുന്നത്. തനിക്ക് അയാളെ കൊല്ലാൻ കഴിഞ്ഞില്ലെന്നും ഇയാൾ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ടാക്‌സി ഡ്രൈവറായ സതീഷ് നീലഗിരി പ്ലാന്റേഷനിൽ വച്ചാണ് ഭാര്യയെ വെട്ടിക്കൊന്നത്.

തന്റെ ഭാര്യയും സുനിലും ചേർന്ന് വർഷങ്ങളായി തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും ഭാര്യ ലോൺ എടുത്ത മൂന്ന് ലക്ഷം രൂപ സുനിലിന് നൽകിയെന്നും സതീഷ് ആരോപിച്ചു. രൂപയുമായുള്ള വിവാഹത്തിൽ സതീഷിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. രണ്ട് വർഷം മുമ്പാണ് വീട്ടുകാരുമായി പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്. രണ്ട് ചെറിയ കുട്ടികളുണ്ട് സതീഷ്‌-രൂപ ദമ്പതികൾക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more