1 GBP = 103.12

യു.എസിൽ ഇന്ത്യക്കാരൻ വെടിയേറ്റ്​ മരിച്ചു

യു.എസിൽ ഇന്ത്യക്കാരൻ വെടിയേറ്റ്​ മരിച്ചു

ന്യൂയോർക്ക്​: ഇന്ത്യയിലേക്കുള്ള യാത്രക്ക്​ ദിവസങ്ങൾ മാത്രം ശേഷിക്കേ യു.എസിൽ​ തെലങ്കാന സ്വദേശി വെടിയേറ്റ്​ മരിച്ചു. സുനിൽ ഇഡ്​ല(61) ആണ്​ അപ്പാർട്ട്​മ​െൻറിന്​ പുറത്ത്​ വെടിയേറ്റ്​ മരിച്ചത്​. അമ്മയുടെ പിറന്നാളാഘോഷിക്കുന്നതിനായി ഇന്ത്യയിലേക്ക്​ യാത്ര തിരിക്കാനിരിക്കെയാണ്​ ദാരുണാന്ത്യം.

16 വയസുള്ള കൗമാരക്കാരനാണ്​ ഇഡ്​ലയെ വെടിവെച്ചതെന്ന്​ പൊലീസ്​ അറിയിച്ചു. കൊലപാതകം, കവർച്ച, അനധികൃതമായ ആയുധം കൈവശംവെക്കൽ തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ച്​ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്​. പ്രതിയെ എഗ്ഗ്​ ഹാർബർ സിറ്റിയിലെ ജുവനൈൽ ഡിറ്റക്ഷൻ സ​െൻററിലെത്തിച്ചു.

കാർ മോഷ്​ടിക്കാനുള്ള ശ്രമത്തിനിടെയാണ്​ കൊലപാതകം നടന്നതെന്നാണ്​​ റിപ്പോർട്ടുകൾ. പൊലീസെത്തു​േമ്പാൾ വെടിയേറ്റ്​ ഗുരുതരാവസ്ഥയിലായിരുന്നു ഇഡ്​ല. പിന്നീട്​ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more