1 GBP = 103.75

പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടുപ്രതി വിജീഷിനേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുനിയേയും വിജീഷിനേയും കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റി. പൊലീസ് വാഹനത്തിലിരുന്ന സുനിയോ ‘കുടുക്കിയതാണോ’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘അല്ല’ എന്നായിരുന്നു അയാളുടെ മറുപടി.

കോടതി അവധിയായതിനാല്‍ ആലുവ രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതികളെ ഹാജരാക്കിയത്. ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്.

പള്‍സറുമായി നഗരത്തില്‍ തെളിവെടുപ്പ് നടത്തി പോലീസ്, ഉദ്ദേശം ബ്ലാക്കമെയിലിംഗ് മാത്രമെന്ന് സുനി

ഫോണ്‍ വെള്ളത്തില്‍ എറിഞ്ഞതായി സുനി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more