1 GBP = 103.16

സന്ദർലൻഡിൽ തൊടുപുഴ സ്വദേശി അരുൺ നെല്ലിക്കാനത്തിൽ നിര്യാതനായി…

സന്ദർലൻഡിൽ തൊടുപുഴ സ്വദേശി അരുൺ നെല്ലിക്കാനത്തിൽ നിര്യാതനായി…
സന്ദർലൻഡ്:- സന്ദർലൻഡ് നിവാസിയും, തൊടുപുഴ നെല്ലിക്കാനത്തിൽ ലൂക്കാച്ചന്റെ മകനുമായ അരുൺ നെല്ലിക്കാനത്തിൽ (37) ഇന്ന് നിര്യാതനായി. ദീർഘകാലമായി ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു. ഭാര്യ ആലീസ് കോശി പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്‌. മൂന്ന്  കുട്ടികളാണ് അരുൺ അലീസ് ദമ്പതികൾക്കുള്ളത്. റയാൻ (6), റെയ്ച്ചൽ (4), റബേക്കാ (2).
റവ.ഫാ. സജി തോട്ടത്തിൽ, റവ.ഫാ.ഹാപ്പി ജേക്കബ്, റവ.ഫാ.മൈക്കിൾ മക്കോയ് എന്നിവരുടെ നേതൃത്വത്തിൽ പരേതനുവേണ്ടി പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. സണ്ടർലൻഡിലെ എല്ലാ മലയാളികളും ഒരുമിച്ചാണ് മൃതസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിച്ചേരുന്ന മുറയ്ക്ക് മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനാണ് ആലോചിക്കുന്നത്. മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാര ദിവസം പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി. പരേതന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more