1 GBP = 103.14

സണ്ടർലൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും കർമ്മപഥത്തിലേക്ക്

സണ്ടർലൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും കർമ്മപഥത്തിലേക്ക്

മാത്യു ജോസഫ്

സണ്ടർലൻഡ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവർത്തനത്തിൽ നിന്നും മാറി നിന്ന സണ്ടർലൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും പ്രവർത്തന മണ്ഡലത്തിലേക്ക് വരുന്നു. ഞായറാഴ്ച കൂടിയ ആലോചന യോഗത്തിൽ വരും നാളുകളിൽ ചെയ്യേണ്ട കർമ്മ പദ്ധതികളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും വരുംദിവസ്സങ്ങളിൽ സംഘടിപ്പിക്കും. പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കുറെ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സ്നേഹകൂട്ടായ്മായി മാറി. കമ്മ്യുണിറ്റിയുടെ ക്രിസ്മസ് ന്യൂയെർ സംഗമം ജനുവരി 2 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളോടെ നടക്കുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more