1 GBP = 103.76

അതിർത്തിയിൽ പാക് പ്രകോപനം, രണ്ട് ഇന്ത്യൻ ജവാന്മാർക്ക് വീരമൃത്യു

അതിർത്തിയിൽ പാക് പ്രകോപനം, രണ്ട് ഇന്ത്യൻ ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുവിലെ സുന്ദർബേനിയിൽ പാകിസ്ഥാൻ പട്ടാളം നടത്തിയെ വെടിവയ്‌പ്പിൽ രണ്ട് ഇന്ത്യൻ ജവാന്മാർക്ക് വീരമൃത്യു. റൈഫിൾമാന്മാരായ വിനോദ് സിംഗ് (24), ജാകി ശർമ (30) എന്നിവരാണ് വീരമൃത്യു വരിച്ചത്.

തിങ്കളാഴ്‌ച വൈകിട്ട് 5.15നായിരുന്നു വെടിനിറുത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം.
യാതൊരു പ്രകോപനവുമില്ലാതെ പാക് പട്ടാളം വെടിവയ്‌പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more