1 GBP = 103.12

നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ക്കായി ന്യൂകാസിലില്‍ ‘സമ്മര്‍ റെയിന്‍’ സിനിമാതാരം ശങ്കര്‍ മുഖ്യാഥിതി; വില്‍സ്വരാജ് നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും….

നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ക്കായി ന്യൂകാസിലില്‍ ‘സമ്മര്‍ റെയിന്‍’ സിനിമാതാരം ശങ്കര്‍ മുഖ്യാഥിതി; വില്‍സ്വരാജ് നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും….

അലക്‌സ് വര്‍ഗീസ്

ന്യൂകാസില്‍ . മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് (മാന്‍ ) നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ക്കായി ന്യൂകാസിലില്‍ സമ്മര്‍ റെയിന്‍ എന്ന പേരില്‍ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നു , ജൂണ്‍ 25 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ട്രോക്കലി യൂണിയന്‍ ജാക് ഹാളില്‍ നടക്കുന്ന വര്‍ണ്ണ ശബളമായ പരിപാടിയില്‍ സുപ്രസിദ്ധ സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിതി ആയി പങ്കെടുക്കും , തുടര്‍ന്നു നാട്ടില്‍ നിന്നും യുകെയില്‍ സംഗീത പരിപാടിക്കായി എത്തുന്ന സുപ്രസിദ്ധ ഗായകന്‍ വില്‍സ്വരാജ് ,നയിക്കുന്ന സംഗീത നിശയും അരങ്ങേറും . വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും .ന്യൂ കാസിലിലും സമീപ പ്രാദേശികളിലും താമസിക്കുന്ന മുഴുവന്‍ മലയാളി കുടുംബങ്ങള്‍ക്കും പങ്കെടുക്കാന്‍ ഉതകുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന പരിപാടിയില്‍പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആയി വിഭവ സമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്നു പരിപാടിയുടെ കോഡിനേറ്റര്‍മാരായ ഷെല്ലി ഫിലിപ്പ് , വര്‍ഗീസ് തെനംകാല എന്നിവര്‍ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more