1 GBP =
breaking news

ന്യൂ കാസിലില്‍ ജൂണ്‍ 25 നു ‘സമ്മര്‍ റെയിന്‍ ‘ മുഖ്യാതിഥിയായി സിനിമാതാരം ശങ്കര്‍…

ന്യൂ കാസിലില്‍ ജൂണ്‍ 25 നു ‘സമ്മര്‍ റെയിന്‍ ‘ മുഖ്യാതിഥിയായി  സിനിമാതാരം ശങ്കര്‍…

 

അലക്‌സ് വര്‍ഗീസ്

ന്യൂകാസില്‍ : നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഇരുപത്തഞ്ച് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമ്മര്‍ റെയിന്‍ എന്ന കലാ സാംസ്‌കാരിക സന്ധ്യക്ക് മുഖ്യാഥിതിയായി സുപ്രസിദ്ധ സിനിമാതാരം ശങ്കര്‍ പങ്കെടുക്കും , വൈകുന്നേരം അഞ്ചു മണിക്ക് ട്രോക്കലി യൂണിയന്‍ ജാക് ഹാളില്‍ നടക്കുന്ന കലാവിരുന്നില്‍ പിന്നണി ഗായകന്‍ വില്‍സ്വരാജ് അവതരിപ്പിക്കുന്ന ഗാനമേളയാണ് മുഖ്യപരിപാടി . നോര്‍ത്ത് ഈസ്റ്റിലുള്ള മുഴുവന്‍ മലയാളി കുടുംബങ്ങളും ഒന്ന് ചേരുന്ന ഈ കലാസന്ധ്യയില്‍ മറ്റു വിവിധ കലാപരിപാടികളും അരങ്ങേറും. സാംസ്‌കാരിക സന്ധ്യക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫാ. സജി തോട്ടത്തില്‍, യുക്മ ദേശീയ അധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിക്കും . പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും അത്താഴവും ക്രമീകരിച്ചിട്ടുണ്ട് എന്ന് മാന്‍ കോര്‍ഡിനേറ്റര്‍ മാരായ വര്‍ഗീസ് തെനംകാല , ഷെല്ലി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

വര്‍ഗ്ഗീസ് തെനംകാല – 07940359673,

ഷെല്ലി ഫിലിപ്പ് – O7429982338

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more