1 GBP = 104.17

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദിയിലുണ്ടെന്ന് വിവരം; അന്വേഷണത്തിന് കേരളാപൊലീസ് സൗദിയിലേക്ക്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദിയിലുണ്ടെന്ന് വിവരം; അന്വേഷണത്തിന് കേരളാപൊലീസ് സൗദിയിലേക്ക്

തിരുവനന്തപുരം: കേരളാ പൊലീസിന് ഏറെ നാണക്കേടും തലവേദനയും സൃഷ്‌ടിച്ച പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് വിവരം. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്, മുസ്‌തഫ എന്ന പേരിലാണ് മദീനയിൽ കഴിയുന്നതെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.
മദീനയിലെ ഒരു മുസ്ലിം പള്ളിയിലെ സഹായിയായാണ് കുറുപ്പ് ഇപ്പോൾ കഴിഞ്ഞു കൂടുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും കേസ് ഭയന്ന് സൗദിയിൽ തന്നെ തുടരുന്ന കുറുപ്പിന് 72 വയസാണ് പ്രായം.

സൗദിയിലെ അൽഖസീമിൽ കഴിഞ്ഞിരുന്ന കുറുപ്പ് കഴിഞ്ഞ മൂന്നുവർഷമായി മദീനയിലാണ് താമസം. സുകുമാരക്കുറുപ്പ് ഗൾഫ് രാജ്യങ്ങളിൽ എവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളിൽനിന്ന് പൊലീസിന് ലഭിച്ചത്.

ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഉടൻ സൗദിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more