1 GBP = 104.06

സുജു കെ. ഡാനിയേലിൻ്റെ മാതാവ് പൊടിയമ്മ കുഞ്ഞാപ്പി നിര്യാതയായി…. മാതാവിൻ്റെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ സി എഫ് വാട്ട്ഫോർഡ്….

സുജു കെ. ഡാനിയേലിൻ്റെ മാതാവ് പൊടിയമ്മ കുഞ്ഞാപ്പി നിര്യാതയായി…. മാതാവിൻ്റെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ സി എഫ് വാട്ട്ഫോർഡ്….

സണ്ണിമോൻ മത്തായി. 


വാട്ട്ഫോർഡ്:- കെ സി എഫ് വാട്ട്ഫോർഡിന്റെ സ്ഥാപക ട്രസ്റ്റിയും ഐ ഒ സി യു കെ അടക്കം  നിരവധി രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ ഭാരവാഹിയും, വൃവസായിക പ്രമുഖനുമായ സുജു കെ ഡാനിയേലിന്റെ മാതാവും പത്തനാപുരം മഞ്ഞക്കാലാ പരേതനായ കുഞ്ഞാപ്പി ഡാനിയേലിൻ്റെ ഭാര്യയുമായ  പൊടിയമ്മ കുഞ്ഞാപ്പി (78) നിര്യാതയായി. 

മക്കൾ സൂസൻ ജേക്കബ് (കാൻ്റർബറി), ജെയിംസ് കുഞ്ഞാപ്പി, സാലി ബെന്നി, സോജി ജേക്കബ്, സുജു. കെ. ഡാനിയേൽ (യു കെ). മരുമക്കൾ ജേക്കബ്, ബെന്നി എബ്രഹാം, ജേക്കബ് മാത്യു (ഖത്തർ) ഷീബാ സുജു. സംസ്കാരം പിന്നീട് മഞ്ഞക്കാലാ മാർ സേമാവൂൺ ദെസ്തുനി ഓർത്തഡോക്സ് ദേവാലയത്തിൽ.


പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, സുജു. കെ. ഡാനിയേലിൻ്റെ കുടുംബാംഗങ്ങളുടെ  ദുഃഖത്തിൽ   കെ സി എഫ് വാട്ട്ഫോർഡ് സംഘടനയും പങ്കു ചേരുന്നു. നിര്യാതയായ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ  യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more