1 GBP = 104.04
breaking news

മാസ് സെക്രട്ടറി സുജിത്തിൻ്റെ പിതാവ് ടി.കെ.തങ്കച്ചൻ (68) നിര്യാതനായി…

മാസ് സെക്രട്ടറി സുജിത്തിൻ്റെ പിതാവ് ടി.കെ.തങ്കച്ചൻ (68) നിര്യാതനായി…

മലയാളി അസോസിയേഷൻ സന്ദർലാൻഡിൻ്റെ സെക്രട്ടറി സുജിത്ത് തങ്കച്ചൻ്റെ പിതാവ് പത്തനംതിട്ട ഉള്ളന്നൂർ കുളനട സുജിത്ത് വില്ലയിൽ ടി.കെ തങ്കച്ചൻ (68) ഹൃദയസ്തംഭനം മൂലം നാട്ടിൽ നിര്യാതനായി. ഭാര്യ ശോശാമ്മ തങ്കച്ചൻ. മക്കൾ സുജിത്ത് തങ്കച്ചൻ ജോർജ് (ഡപ്യൂട്ടി മാനേജർ, A & E സൗത്ത് ടൈൻസൈഡ് ഹോസ്പിറ്റൽ), സോജിതാ മേരി തങ്കച്ചൻ. മരുമക്കൾ സോണ ജോൺസൺ. പിതാവിൻ്റെ സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കുന്നതിനായി സുജിത്തും കുടുംബവും ഇന്ന് നാട്ടിലേക്ക് തിരിക്കും. മൃതസംസ്കാരം വെള്ളിയാഴ്ച ശാലേം മെഴുവേലി മാർത്തോമാ ചർച്ചിൽ നടത്തുന്നതാണ്.

സുജിത്തിൻ്റെ പിതാവിന് നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, മാസ് പ്രസിഡൻ്റ് റെയ്മണ്ട് മുണ്ടക്കാട്ട്, യു എൻ എഫ് റീജിയണൽ കോർഡിനേറ്റർ ബൈജു ഫ്രാൻസീസ്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more