1 GBP = 103.73
breaking news

കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍; ആക്രമണം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ

കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍; ആക്രമണം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം പാര്‍ട്ടി അറിഞ്ഞെടുത്ത തീരുമാനമായിരുന്നെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലു വെട്ടാനായിരുന്നു ഉദ്ദേശമെന്നും പ്രതികളുടെ മൊഴി. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു എന്നീ ഇടതു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി ആകാശ്, റിജിന്‍രാജ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പ്രതികളില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടി. എടയന്നൂരില്‍ നടന്ന സംഘര്‍ഷങ്ങളുടെ ബാക്കിയായിരുന്നു കൊലപാതകം. എടയന്നൂരില്‍ ഇക്കാര്യം ചെയ്യാന്‍ പ്രവര്‍ത്തകര്‍ എടയന്നൂരില്‍ ഇല്ലാത്തതിനാല്‍ തില്ലങ്കരിയില്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കാല്‍ ഒടിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇത് പിന്നീട് കാല്‍ വെട്ടുന്നതിലേക്ക് മാറി. ഷുഹൈബിനെ ഒരിക്കലും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നി​െ​ല്ലന്ന് ​‍്ര​പതികള്‍ പറഞ്ഞു.

എന്നാല്‍ വെട്ടിയ ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുമ്ബോട്ട് വരാതിരുന്നതിനെ തുടര്‍ന്ന രക്തം വാര്‍ന്ന് ഷുഹൈബ് മരിക്കുകയായിരുന്നെന്നാണ് ഇവര്‍ നല്‍കിയ മൊഴി.

കൊലയാളി സംഘത്തിന്റെ നീക്കം രണ്ടു പ്രാദേശി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരാണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കി. സിപിഎമ്മിന്റെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ട്.

സംഘത്തില്‍ ഇനി പിടികൂടാനുള്ളവര്‍ വിവിധ പാര്‍ട്ടിഗ്രാമങ്ങളിലും കേന്ദ്രങ്ങളിലും ഒളിവിലാണ്. ആകാശും റിജിന്‍രാജും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസത്തെ ചില സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതികള്‍ കാര്‍ മാറിക്കയറുന്ന ദൃശ്യങ്ങളില്‍ ആകാശുമുണ്ടെന്നായിരുന്നു പുറത്തു വന്ന വിവരം.

ഷുെഹെബ് കൊല്ലപ്പെട്ട് ആറു ദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിക്കൂട്ടിലുള്ള സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും സമ്മര്‍ദത്തിലാക്കിയതിനു പിന്നാലെയാണ് ആകാശും റിജിന്‍ രാജും ഇന്നലെ മാലൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് എത്തിയതെന്നും വാര്‍ത്ത പരന്നത്.

കൊലപാതകത്തില്‍ പങ്കില്ലെന്നും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നുമുള്ള സിപിഎം നിലപാടിലെ പൊളിക്കുന്ന ചില മൊഴികളും പ്രതികള്‍ നല്‍കിയിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കും റിജിന്‍ രാജിനും സി.പി.എം. നേതൃത്വവുമായി അടുത്ത ബന്ധം. സി.പി.എമ്മിന്റെ െസെബര്‍ പോരാളികളിലൊരാളാണ് ആകാശ്. തിരുവനന്തപുരത്ത് സി.പി.എം. ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വിനീഷിനെ വധിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ആകാശും റിജിന്‍ രാജും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more