1 GBP = 103.81
breaking news

അഞ്ചുകോടി ജനങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ചോർത്തിയ സംഭവത്തിൽ മാപ്പു പറഞ്ഞ്​ സക്കർബർഗ്​

അഞ്ചുകോടി ജനങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ചോർത്തിയ സംഭവത്തിൽ മാപ്പു പറഞ്ഞ്​ സക്കർബർഗ്​

സാൻ ഫ്രാൻസിസ്​കോ: അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ൾ ചോ​ർ​ത്തി​യ സംഭവത്തിൽ മാപ്പു പറഞ്ഞ്​ ഫേസ്​ബുക്ക്​ ചീഫ്​ എക്​സിക്യൂട്ടീവ്​ മാർക്​ സക്കർബർഗ്​. ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യു​ള്ള ​േകം​ബ്രി​ജ്​ അ​ന​ല​റ്റി​ക വിവരങ്ങൾ ചോർത്തിയ സംഭവത്തിലാണ്​ സക്കർബർഗ്​ തെറ്റ്​ സമ്മതിച്ച്​ മാപ്പു പറഞ്ഞത്​.

ത​​​​െൻറ കമ്പനി അബദ്ധം ​െചയ്​തിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്​തമായ നടപടികൾ സ്വീകരിക്കും- ഫേസ്​ബുക്ക്​ പോസ്​റ്റിൽ സക്കർ ബർഗ്​ പറഞ്ഞു.

എന്ത്​ തെറ്റാണ്​ കമ്പനി ചെയ്​തതെന്ന്​ പോസ്​റ്റിൽ വ്യക്​തമായി പറയുന്നില്ല. എന്നാൽ, ഫേസ്​ബുക്ക്​ പ്ലാറ്റ്​ ഫോമിലുള്ള ആപ്പുകളെ കുറിച്ച്​ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു. ആപ്പ്​ ഡെവലപ്പർമാർക്ക്​ ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ലഭ്യമാകുന്നത്​ നിയന്ത്രിക്കും. തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവർക്ക്​ ലഭ്യമാക്കുന്നത്​ തടയുന്നതിനുള്ള സംവിധാനം അംഗങ്ങൾക്കായി ഒരുക്കുമെന്നും​ അദ്ദേഹം വ്യക്​തമാക്കി.

വിവരങ്ങൾ ചോർന്നത്​ വലിയ വിശ്വാസ വഞ്ചനയായി. ഇൗ സംഭവത്തിൽ തനിക്ക്​ വളരെയധികം ദുഃഖമുണ്ട്​. ജനങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ അടിസ്​ഥാനപരമായ ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും സക്കർ ബർഗ്​ സി.എൻ.എന്നിനോട്​ പറഞ്ഞു.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​യും ​ബ്രെ​ക്​​സി​റ്റ്​ അ​നു​കൂ​ലി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്​​ അ​ന​ല​റ്റി​ക അ​നു​വാ​ദ​മി​ല്ലാ​തെ അ​ഞ്ചു കോ​ടി​യി​ലേ​റെ ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. സ്വ​കാ​​ര്യ വി​വ​ര​ങ്ങ​ൾ രാ​ഷ്​​ട്രീ​യ​ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്​ ഫേ​സ്​​ബു​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും ബ്രി​ട്ടീ​ഷ്​ നി​യ​മ​സാ​മാ​ജി​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നാ​യി നി​ർ​മി​ച്ച ആ​പ്​ 2,70,000 ആ​ളു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​താ​യി ഫേ​സ്​​ബു​ക്ക്​​ അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഡാ​റ്റ​ക​ൾ ചോ​ർ​ത്താ​നാ​യി സ​ഹാ​യം ന​ൽ​കി​യ ഡോ. ​അ​ല​ക്​​സാ​ണ്ട​ർ കോ​ഗ​ൻ താ​ൻ ബ​ലി​യാ​ടാ​വു​ക​യാ​യി​രു​ന്നു എ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി ഡാ​റ്റ​ക​ൾ ചോ​ർ​ത്താ​നാ​ണ്​ ആ​പ്​ നി​ർ​മി​ക്കാ​ൻ ഏ​ൽ​പി​ച്ച​തെ​ന്ന്​ അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും കോ​ഗ​ൻ പ​റ​ഞ്ഞു. ​കോ​ഗ​ൻ ത​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ഫേ​സ്​​ബു​ക്​ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more