1 GBP = 103.17
breaking news

എവർഗ്രീൻ വരുത്തുന്നത് കോടികളുടെ നഷ്ടം; സൂയസ് കനാലിൽ മൂന്നാം ദിനവും അനിശ്ചിതത്വം

എവർഗ്രീൻ വരുത്തുന്നത് കോടികളുടെ നഷ്ടം; സൂയസ് കനാലിൽ മൂന്നാം ദിനവും അനിശ്ചിതത്വം

കൈറോ: സൂയസ്​ കനാലിൽ മണ്ണിലമർന്ന കൂറ്റൻ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താൻ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങൾക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങൾ. വടക്ക്​ മെഡിറ്റ​േറനിയനെയും തെക്ക്​ ചെങ്കടലിനെയും ബന്ധിപ്പിച്ച്​ ഒന്നര നൂറ്റാണ്ട്​ മുമ്പ്​ നിർമിച്ച 193 കിലോമീറ്റർ കനാലിൽ 400 മീറ്റർ നീളമുള്ള കപ്പലാണ്​ കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്​ഥലങ്ങളിൽ 205 മീറ്ററാണ്​ കനാലിന്‍റെ വീതി.

ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ ചരക്കുകപ്പൽ വലിച്ച്​ നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവർത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്​ജിങ്​ നടത്തിയ ശേഷമാകും കപ്പൽ വലിച്ചുനേരെയാക്കുക. സ്​മിറ്റ്​ സാൽവേജ്​ എന്ന ഡച്ച്​ കമ്പനിക്ക്​ ചുമതല നൽകിയിട്ടുണ്ട്​. 

രണ്ടു ലക്ഷം ​െമട്രിക്​ ടണ്ണാണ്​ കപ്പൽ ഭാര്യം. ‘എവർഗ്രീനി’ന്‍റെ വലിപ്പവും കയറ്റിയ ഭാരവുമാണ്​ പ്രധാന വില്ലൻ. രക്ഷാ ദൗത്യം അപകട സാധ്യത കണക്കിലെടുത്ത്​ ബുധനാഴ്ച രാത്രി നിർത്തിവെച്ചിരുന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ്​. എണ്ണ മുതൽ അവശ്യ വസ്​തുക്കൾ വരെ കയറ്റിയ കപ്പലുകളാണ്​ ഇരുവശത്തും യാത്ര മുടങ്ങി കിടക്കുന്നത്​. ഞായറാഴ്​ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പൽ ശരിയായ ദിശയിലേക്ക്​ കൊണ്ടുവരാനാകൂ എന്നാണ്​ പ്രാഥമിക കണക്കുകൂട്ടൽ. അതുകഴിഞ്ഞ്​ സാ​ങ്കേതിക പരിശോധന കൂടി പൂർത്തിയായ ശേഷമാകും ഗതാഗതത്തിന്​ തുറന്നുകൊടുക്കുക. 

ഈജിപ്​തിന്‍റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ്​ സൂയസ്​ കനാൽ. ശരാശരി 560 കോടി ഡോളറാണ്​ അതുവഴി വരുമാനം. 

എണ്ണ കയറ്റുമതി നിലച്ചത്​ ആഗോള വിപണിയിൽ വില കൂടാനിടയാക്കിയിട്ടുണ്ട്​. 

പ്രതിദിനം 960 കോടി ഡോളറിന്‍റെ ചരക്ക്​ സൂയസ്​ കനാൽ കടന്നുപോകുന്നുവെന്നാണ്​ കണക്ക്​. അത്​ നിലക്കുന്നതോടെ കോടികളുടെ നഷ്​ടമാണ്​ കമ്പനികൾക്കും അതുവഴി മറ്റുള്ളവർക്കും വരിക. മണിക്കൂറിൽ 3000 കോടി രൂപയുടെ നഷ്​ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ്​ കണക്കുകൂട്ടൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more