1 GBP = 103.12

പൂട്ടാന്‍ ആവശ്യപ്പെട്ടത് 418 ബാറുകള്‍; അസൂയ മൂത്ത് എല്ലാം പൂട്ടി

പൂട്ടാന്‍ ആവശ്യപ്പെട്ടത് 418 ബാറുകള്‍; അസൂയ മൂത്ത് എല്ലാം പൂട്ടി

തിരുവനന്തപുരം; യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത് തന്നോടുള്ള അസൂയയെ തുടര്‍ന്നെന്ന് വി.എം സുധീരന്‍. കോടതി നിര്‍ദ്ദേശിച്ച 418 ബാറുകള്‍ പൂട്ടണമെന്നേ താന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ആ ആവശ്യത്തിന് ജനപിന്തുണയുണ്ടായി. അതേത്തുടര്‍ന്നുണ്ടായ അസൂയയില്‍, എന്നാല്‍ ഇരിക്കട്ടേ എന്നു കരുതിയാണ് ബാറുകളെല്ലാം അടച്ചു പൂട്ടിയതെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അമിതാവേശം കാട്ടി അടച്ചുപൂട്ടിയിട്ട് തെരഞ്ഞെടുപ്പില്‍ തോറ്റതിന് തന്നെ വിമര്‍ശിച്ചിട്ടു കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞു. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഒരു കാരണം മദ്യ നയത്തെക്കുറിച്ച് കുടുംബയോഗങ്ങളില്‍ വിശദീകരിക്കാനായതാണ്. എന്നാല്‍ പിന്നീട് നേതാക്കളില്‍ പലരും ബാര്‍ അടച്ച നടപടിയെ വിമര്‍ശിക്കാനാണ് ശ്രമിച്ചത്. പൊതുതാല്‍പര്യങ്ങള്‍ക്കല്ല ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ക്കുമാണ് നേതാക്കള്‍ മുന്‍ഗണന നല്‍കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

താന്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ ഈ രണ്ടും ഗ്രൂപ്പുകളും തകര്‍ന്നേനെയെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് ഉണ്ടാക്കില്ലെന്നത് തന്റെ പ്രഖ്യാപിത നയമാണ്. ഗ്രൂപ്പുകള്‍ കുറച്ചു പേരുടെ സ്ഥാനമാനത്തിനു വേണ്ടിയുള്ള തട്ടിക്കൂട്ടാണ്. കരുണാകരനും ആന്റണിയും ഗ്രൂപ്പ് നടത്തുന്ന കാലത്ത് എല്ലാവരെയും ഒന്നിച്ചു നിര്‍ത്താനും നല്ല ആളുകളെ കൊണ്ടു വരാനുമാണ് ശ്രമിച്ചത്. ഇപ്പോള്‍ ഗ്രൂപ്പുകളില്‍ പോലും ഐക്യമില്ല. പുനസംഘടന സമ്മതിക്കാത്ത സാഹചര്യത്തിലാണ് തന്റെ കാലത്ത് ജംബോ കമ്മിറ്റികള്‍ ഉണ്ടാക്കേണ്ടി വന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more