1 GBP = 103.89

പ്രതിപക്ഷത്തിന്റേത് സ്വയം വഞ്ചിക്കുന്ന നടപടി; രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍

പ്രതിപക്ഷത്തിന്റേത് സ്വയം വഞ്ചിക്കുന്ന നടപടി; രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. എന്നാൽ സർവ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളെജുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണെന്ന് സുധീരന്‍ പറയുന്നു.

കൊള്ളലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സർക്കാർനടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതിൽ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതാണെന്നും സുധീരന്‍ പറയുന്നു. നിയമവിരുദ്ധ കാര്യങ്ങൾക്ക്‌ വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്. ,സുധീരന്‍ പറയുന്നു.

സുധീരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,

നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.

എന്നാൽ സർവ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.

കൊള്ളലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സർക്കാർനടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതിൽ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതായി.

സ്വാശ്രയ കൊള്ളക്കാർക്കെതിരെ യൂത്ത് കോൺഗ്രസും യുഡിഎഫ് എംഎൽഎമാരും നടത്തിയ സമരത്തെ ഇതോടെ നിരർത്ഥകമാക്കിയിരിക്കുകയാണ്.

വിദ്യാർഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.

നിയമവിരുദ്ധ കാര്യങ്ങൾക്ക്‌ വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more