1 GBP = 103.12

ജിഷ്ണു പ്രണോയ്‌യുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പങ്കുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം

ജിഷ്ണു പ്രണോയ്‌യുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പങ്കുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം

നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പങ്കുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം. നെഹ്‌റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന്‍ രഹസ്യചര്‍ച്ച നടത്തിയത് വിവാദമാകുന്നതിനിടയിലാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. സുധാകരനെതിരെ കേസെടുക്കണം. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതിനാല്‍ കേസ് ഉടന്‍ സിബിഐക്ക് നല്‍കണമെന്നും കുടുംബം പറയുന്നു.

നെഹ്?റു കോളജില്‍ വിദ്യാര്‍ഥിക്ക്? മര്‍ദനമേറ്റ കേസില്‍ ഒത്തുതീര്‍പ്പ്? ചര്‍ച്ചക്കെത്തിയ കെ സുധാകരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാത്രി തടഞ്ഞുവെച്ചിരുന്നു. പരാതി ഒത്തുതീര്‍പ്പാക്കാനായിരുന്നു സുധാകരന്‍ എത്തിയത്. എന്നാല്‍, ഇതു സംബന്ധിച്ച് യാതോരു സ്ഥിരീകരണവും നല്‍കാന്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയുടെ കുടുംബം തയ്യാറാകുന്നില്ല.

വിദ്യാര്‍ഥിയുടെ കുടുംബവുമായി ഒത്തുതീര്‍പ്പ്? ചര്‍ച്ചക്കാണ്? താനെത്തിയതെന്നും ഇതില്‍ എന്താണ്? പ്രശ്?നമെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്ത?കരോട്? ആരാഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more