1 GBP = 103.87

കെ. സുധാകരന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്: ആവശ്യപ്പെട്ടത് രാജ്യസഭാ അംഗത്വവും മന്ത്രി സ്ഥാനവും

കെ. സുധാകരന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്: ആവശ്യപ്പെട്ടത് രാജ്യസഭാ അംഗത്വവും മന്ത്രി സ്ഥാനവും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയും മുന്‍ മന്ത്രിയുമായ കെ. സുധാകരന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ബി.ജെ.പിയില്‍ ചേരുന്നതിനു പകരമായി സുധാകരന്‍ രാജ്യസഭാ അംഗത്വവും കേന്ദ്ര സഹമന്ത്രി സ്ഥാനവും ചോദിച്ചുവെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം വെളിപ്പെടുത്തി. ബി.ജെ.പിയുമായി നടത്തിയ വിലപേശല്‍ വിജയിക്കാത്തത് കൊണ്ടാണ് സുധാകരന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും പ്രദീപ് വ്യക്തമാക്കി.

ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും സുധാകരന്‍ നീക്കം നടത്തുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കിയില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന സൂചന പരോക്ഷമായി സൂചന നല്‍കുന്നത് കെ. സുധാകരന്റെ പ്രസ്താവനകളില്‍ നിന്ന് മനസിലാകുന്നുണ്ടെന്നും പ്രദീപ് പറഞ്ഞു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ വ്യപകമായി അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വെളിപ്പെടുത്തല്‍.

കെ. സുധാകരന്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി സി.പി.എം നേതാവ് പി. ജയരാജന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ വച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു പി. ജയരാജന്റെ വെളിപ്പെടുത്തല്‍. ബി.ജെ.പിയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നെന്നു സുധാകരനും വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more