1 GBP = 104.13

ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി.

ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി.

കണ്ണൂർ: ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തനിക്ക് ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് നേതൃത്വുമായി ചർച്ച നടത്തിയപ്പോൾ അവർക്ക് ഇക്കാര്യത്തിൽ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പകരം ധർമടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു.

സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറയുകയുണ്ടായി. പിന്നാലെ തനിക്ക് കൂടിയാലോചനകൾ നടത്താൻ ഒരു മണിക്കൂർ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരനും അറിയിച്ചു. 

ധർമടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോൺഗ്രസിൽ ഇപ്പോഴും തുടരുകയാണ്.ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. ചർച്ചകൾ തന്റെ നേരെ വന്നപ്പോൾ സുധാകരൻ തന്നെയാണ് രഘുനാഥിനെ നിർദേശിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ ചർച്ച വീണ്ടും സുധാകരനിലേക്കെത്തുകയായിരുന്നു.

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച രണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധർമടത്ത് മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോൺഗ്രസ് നീങ്ങി. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല.

സ്ഥാനാർഥിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ ധർമടം മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായായി രംഗത്തെത്തി. കെ.സുധാകരൻതന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കൾ അദ്ദേഹത്തെ കാണുകയുംചെയ്തു. പാർട്ടിയുടെ നയത്തിൽ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോൺഗ്രസ് നേതാവ് വിമതനായി പത്രിക നൽകാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെ കെ.സുധാകരൻതന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നത്. സുധാകൻ മത്സരിക്കുന്നതിനായി ഹൈക്കമാൻഡും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രംഗത്തിറങ്ങുന്ന രണ്ടാമത്തെ ലോക്സഭാ അംഗമായി കെ.സുധാകരൻ. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് നേരത്തെ കെ.മുരളീധരൻ എംപിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മുതിർന്ന നേതാവ് സി.കെ.പത്മനാഭനാണ് ധർമടത്ത് ബിജെപിയുടെ സ്ഥാനാർഥി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more